Tuesday, January 17, 2012

അളകനന്ദാതീരം

Vidhyadharan വിദ്യാധരന്‍
Lyricist(s) ONV Kurup ഓ എന്‍ വി കുറുപ്പ്
Year Uncategorized
Singer(s) Sujatha സുജാത

ആ..ആ.ആ.ആ
അളകനന്ദാ തീരം അരുണസന്ധ്യാനേരം
പൗർണ്ണമി പോലെ തെളിയുവതാരോ
താപസകന്യകയോ ഒരാശ്രമകന്യകയോ
(അളകനന്ദാ..)

പതിവുള്ള പോലെ നീ കുടമുല്ല പൂ നുള്ളി
മാല കൊരുക്കാത്തതെന്തേ
ഇതു വരെ പൂക്കാത്ത ചെമ്പകത്തൈക്കു നീ
നീരു കൊടുക്കാത്തതെന്തേ
സ്വപ്നരഥമേറിയൊരാൾ വന്നുവോ
പുഷ്പശരമേറ്റു മനം നൊന്തുവോ
(അളകനന്ദാ..)

എന്തിനു ദൂരെ നീ മിഴി നട്ടു കേളീ
കമലദളം നുള്ളി നിന്നു
അകലെ നിലാക്കുയിൽ പാടും വിലോലമാം
പാട്ടിനു നീ ചെവിയോർത്തു
സ്വപ്നരഥമേറിയൊരാൾ വന്നുവോ
പുഷ്പശരമേറ്റു മനം നൊന്തുവോ
(അളകനന്ദാ..)

Emotional - Leonard Mlodnow

  We’ve all been told that thinking rationally is the key to success. But at the cutting edge of science, researchers are discovering that  ...