നടവഴിയിലെ നേരുകള്‍ എഴുതാനുണ്ടായ സാഹചര്യം
പ്രസവത്തെത്തുടര്‍ന്നുണ്ടായ പരിക്കില്‍ ഈ ലോകവുമായി ഒരു ബന്ധവുമില്ലാതെ ദിവസങ്ങളോളം ഞാന്‍ കിടന്നു. ഒടുവില്‍ ശരീരത്തിന്റെ ദുശാഠ്യംപോലെ ഇടയ്ക്കു വീണുകിട്ടിയ ഓര്‍മകളില്‍ നിന്നാണ് ഈ പുസ്തകം ജന്മംകൊണ്ടത്.
പലപ്പോഴും കണ്ണു നിറയുന്ന അനുഭവങ്ങളാവും അനാഥര്‍ക്കും തെരുവിലെ ബാല്യങ്ങള്‍ക്കും പറയാനുണ്ടാവുക. ജീവിത്തില്‍ ഒരിക്കലെങ്കിലും അനാഥത്വം
അറിഞ്ഞിട്ടില്ലാത്തവര്‍ക്ക് നടവഴിയിലെ നേരുകള്‍ അതിശയോക്തിയായോ കെട്ടുകഥയായോ തോന്നാം. എന്നാല്‍ ഒന്നു ചുറ്റു കണ്ണോടിച്ചാല്‍ നമുക്ക് ചുറ്റിലും ഇത്തരമാളുകളെ കാണാം.
പക്ഷേ നാം അവരെ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നു. സമൂഹത്തിന് നേരെ ഉയര്‍ത്തുന്ന ചോദ്യമായി നടവഴിയിലെ നേരുകള്‍ വായനാലോകത്ത് എന്നുമുണ്ടാകും.
ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങളാണ് നടവഴിയിലെ നേരുകള്‍. ജീവിതത്തിലുണ്ടായ ഇത്തരം അനുഭവങ്ങള്‍ പുറംലോകമറിയാതിരിക്കാനല്ലേ എല്ലാവരും ശ്രമിക്കുന്നത്?
പുസ്തകത്തില്‍ എഴുതിച്ചേര്‍ത്തതെല്ലാം ഇഷ്ടപ്പെടുന്ന കാര്യങ്ങളല്ല. വിമ്മിഷ്ടപ്പെടായ്കയാല്‍ എടുത്തു പറയാന്‍ ഒന്നുമില്ല
No comments:
Post a Comment