ബ്ദോൽപ്പത്തിശാസ്ത്രപ്രകാരം ‘ ‘ജീനിയസ്’ എന്ന ലാറ്റിൻ പദം ജന്മസിദ്ധമായ പ്രതിഭയെ സൂചിപ്പിക്കുന്നു. പ്രതിഭ എന്ന സങ്കല്പ്പം നിരവധി നിർവചനങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും പഠനങ്ങൾക്കും വിഷയമായിട്ടുണ്ട്. അസാധാരണമായ സർഗ്ഗാത്മകതയോ ധിഷണാപാടവമോ ജന്മസിദ്ധമായി  കൈവരിച്ചിട്ടുള്ള സവിശേഷവ്യക്തിത്വങ്ങളെയാണ്‌ പൊതുവേ പ്രതിഭാശാലികൾ എന്ന് വിശേഷിപ്പിക്കാറ്‌.
ഏതാണ്ട് അരനൂറ്റാണ്ട് മുൻപ് വിദ്യാഭ്യാസവിദഗ്ദനും ചെസ്സ് പരിശീലകനുമായ ഒരു  ഹംഗറിക്കാരൻ  “പ്രതിഭ”യുടെ കാൽപ്പനികപരിവേഷത്തെ പൊളിച്ചെഴുതുവാനായി അത്ഭുതകരമായൊരു പരീക്ഷണം തുടങ്ങി വെച്ചു.
സോക്രട്ടീസ് മുതൽ ഐൻസ്റ്റീൻ വരെയുള്ള  400 അസാമാന്യധിഷണാശാലികളുടെ ജീവചരിത്രങ്ങൾ ആഴത്തിൽ പഠിച്ച് ആ ചെറുപ്പക്കാരൻ ഒരു പിതാവാകാൻ സ്വയം തയ്യാറെടുത്തു.
“ആരും പ്രതിഭാശാലിയായി ജനിക്കുന്നില്ല. ശരിയായ വിദ്യാഭ്യാസത്തിലൂടേയും പരിശീലനത്തിലൂടേയും ഏതൊരു ആരോഗ്യമുള്ള  നവജാതശിശുവിനേയും പ്രതിഭാശാലിയാക്കിമാറ്റാം” -  ഇതായിരുന്നു ലാസ്ലോ പോൾഗാർ എന്ന ആ യുവാവിന്റെ സിദ്ധാന്തം.
ഉക്രെയിൻകാരിയായ ക്ലാര എന്ന വിദേശഭാഷാദ്ധ്യാപികയുമായി കത്തുകളിലൂടെ വികസിപ്പിച്ചെടുത്ത ബന്ധം അവസാനം ക്ലാരയുടേയും ലാസ്ലോയുടേയും വിവാഹത്തിൽ കലാശിച്ചു.
തങ്ങൾക്ക് ജനിച്ച മൂന്ന് പെൺകുട്ടികളെ സ്കൂളിൽ അയച്ച് ഔപചാരികവിദ്യാഭ്യാസം നല്കുന്നതിനുപകരം ഈ രക്ഷിതാക്കൾ സ്വന്തം വീട്ടിൽ വെച്ച് അവർക്ക് വ്യത്യസ്തവിഷയങ്ങളിൽ മികച്ച അനൗപചാരികവിദ്യാഭ്യാസം നൽ കി. ചെസ്സിന്‌ പുറമേ  എസ്പരാന്റോ, ജർമ്മൻ, റഷ്യൻ, ഇംഗ്ലീഷ്, ഉന്നതഗണിതം തുടങ്ങിയ വിഷയങ്ങൾ ആ കൊച്ചുകുട്ടികൾ പഠിച്ചു.
chess
ഒടുവിൽ കുട്ടികളുടെ വിദ്യാഭ്യാസം ചെസ്സിൽ കേന്ദ്രീകരിക്കാം എന്നാ മാതാപിതാക്കൾ തീരുമാനിച്ചു. മറ്റേത് വിഷയത്തേക്കാളും വസ്തുനിഷ്ഠവും  വളർച്ച അളക്കുവാൻ സൗകര്യപ്രദവും ആണ്‌ചെസ്സ് എന്നായിരുന്നു അവരുടെ നിരീക്ഷണം.
ബുഡാപെസ്റ്റിന്റെ ഹൃദയഭാഗത്തുള്ള അവരുടെ കൊച്ചു ഫ്ലാറ്റ് ചെസ്സിന്റെ ലോകമായി മാറി. ചെസ്സ് ചിത്രങ്ങളും ചെസ്സ് പുസ്തകങ്ങളും ചെസ്സ് പരിശീലനവും വിശകലനവും നിറഞ്ഞൊരു കൊച്ചു ചെസ്സ് ലോകം.
chess
നാലാം വയസ്സിൽ ചെസ്സിന്റെ ആദ്യനീക്കങ്ങൾ പഠിച്ച മൂത്തമകൾ സൂസൻ ബുഡാപെസ്റ്റ് ചെസ്സ് ക്ലബ്ബിലെ മുതിർന്ന താരങ്ങളെ പരാജയപ്പെടുത്തി. കളിച്ച എല്ലാ മൽസരങ്ങളും ജയിച്ച് 11 വയസിന്‌ താഴെയുവരുടെ ടൂർണ്ണമെന്റിൽ തന്റെ അഞ്ചാമത്തെ വയസിൽ സൂസൻ കിരീടം ചൂടി.
ഏറ്റവും ഇളയ മകൾ ജൂഡിത്ത് തന്റെ അഞ്ചാമത്തെ വയസ്സിൽ തന്നെ തന്നെ കരുനീക്കങ്ങൾ പഠിപ്പിച്ച സ്വന്തം പിതാവിനെ ചെസ്സിൽ തോല്പ്പിക്കുവാൻ തുടങ്ങി. “അദ്ധ്വാനം, സ്നേഹം, സ്വാതന്ത്ര്യം, ഭാഗ്യം” ഇതായിരുന്നു ലാസ്ലോയുടെ വിജയമന്ത്രം. വർഷങ്ങൾ കടന്നുപോയി. ലാസ്ലോയുടെ മൂന്ന് പുത്രിമാരും ലോകചെസ്സിൽ നേട്ടങ്ങളുടെ കൊടുമുടിയിലെത്തി.
സൂസൻ പോൾഗാർ 1984ൽ തന്റെ പതിനഞ്ചാം വയസ്സിലാണ്‌ ലോകത്തെ ഒന്നാം നംബർ താരമായി മാറിയത്. തുടർന്നുള്ള 25 കൊല്ലക്കാലം അവർ ലോകത്തെ ഏറ്റവും മികച്ച 3 വനിതാ ചെസ്സ് താരങ്ങളിൽ ഒരാളായി നിലകൊണ്ടു. 4 വിശ്വകിരീടങ്ങൾ ശിരസ്സിൽ ചൂടിയ ഈ പെൺകുട്ടി ചെസ്സ് ഒളിമ്പ്യാഡുകളിൽ ഒറ്റ ഗെയിം പോലും തോൽ ക്കാതെ 10 മെഡലുകളും സ്വന്തമാക്കി. പുരുഷതാരങ്ങൾക്കൊപ്പം പോരാടി ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ സൂസൻ ലോകചാമ്പ്യഷിപ്പ് കാൻഡിഡേറ്റ്സ് മൽസരങ്ങളിൽ പങ്കെടുക്കുവാൻ അർഹത നേടിയെങ്കിലും വനിത ആയതിനാൽ അവർക്ക് അവസരം നിഷേധിക്കപ്പെട്ടു.
രണ്ടാമത്തെ മകൾ സോഫിയയും 64 കളങ്ങളിൽ അത്ഭുതങ്ങൾ വിരചിക്കുന്നതിൽ ഒട്ടും പിന്നിലയിരുന്നില്ല. തന്റെ പതിനൊന്നാം വയസിൽ ലോക അണ്ടർ 14 ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളോടൊപ്പം മൽസരിച്ച് രണ്ടാം സ്ഥാനത്തെതിയ സോഫിയ പെൺകുട്ടികളുടെ വിഭാഗത്തിൽ ലോകചാമ്പ്യനായി അവരോധിക്കപ്പെട്ടു. ചെസ്സ് ലോകത്തെ ഞെട്ടിപ്പിക്കുന്ന പ്രകടനത്തോടെ തന്റെ പതിനാലാം വയസിൽ ഈ പെൺ കുട്ടി അതിശക്തമായ റോം അന്തർദേശീയ ടൂർണ്ണമെന്റിൽ 2735 റേറ്റിങ്ങ് നിലവാരത്തിൽ കളിച്ച് 9 റൗണ്ടിൽ നിന്നും 8.5 പോയിന്റോടെ ചാമ്പ്യൻഷിപ്പ് നേടി. ഫിഡെ റേറ്റിങ്ങിൽ വനിതകളിൽ ലോക ആറാം നംബർ താരമായി സോഫിയ.
chess
ഇളയ മകൾ ജൂഡിത്ത് പോൾഗാർ ലോക ചെസ്സ് ചരിത്രത്തിലെ ഏറ്റവും മികച്ച വനിതാ ചെസ്സ് താരമായി വാഴ്ത്തപ്പെടുന്നു. ലോക പുരുഷ ചെസ്സ് റേറ്റിങ്ങ് ലിസ്റ്റിൽ അമ്പത്തി അഞ്ചാം സ്ഥാനത്തെത്തിക്കൊണ്ട് പന്ത്രണ്ട് വയസുകാരിയായ ജൂഡിത്ത് അത്ഭുതം സൃഷ്ടിച്ചു. പതിനഞ്ചാം വയസിൽ ഗ്രാൻഡ് മാസ്റ്റർ പദവി കരസ്ഥമാക്കിയ അവർ ലോക പുരുഷ ചാമ്പ്യൻഷിപ്പിൽ  മൽസരിക്കുന്ന ആദ്യ വനിതാ താരമായി. തന്റെ റേറ്റിങ്ങ് 2700 കടത്തിയ അവർ പുരുഷറേറ്റിങ്ങിൽ ലോക എട്ടാം നംബർ താരവുമായി.
മാഗ്നസ് കാൾസൻ, വിശ്വനാഥൻ ആനന്ദ്, ഗാരി കാസ്പറോവ്, അനത്തോളി കാർപ്പോവ്, ബോറിസ് സ്പാസ്ക്കി തുടങ്ങി 11 ലോകചാമ്പ്യന്മാർ ഈ പെൺകുട്ടിയുടെ കരുനീക്കങ്ങൾക്കുമുന്നിൽ പരാജയത്തിന്റെ രുചിയറിഞ്ഞു.
ഏതെങ്കിലും മൂന്നാം ലോകരാജ്യത്തിലെ കറുത്ത തൊലിക്കാരനായ ഒരു  ശിശുവിനെ ദത്തെടുത്ത് വളർത്തി പ്രതിഭാശാലിയാക്കണമെന്ന ലാസ്ലോയുടെ സ്വപ്നം പ്രായോഗികപ്രശ്നങ്ങളാൽ യാഥാർത്ഥ്യമായില്ല. എങ്കിലും സ്വജീവിതം കൊണ്ട് ലസ്ലോ എഴുതിയ ഇതിഹാസം ലോകമെമ്പാടുമുള്ള മാതാപിതാക്കൾക്കും കുട്ടികൾക്കും ജ്വലിക്കുന്ന പ്രചോദനമായി നിലകൊള്ളുമെന്നതിൽ സംശയമില്ല.
പ്രതിഭയെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകൾ പുലർത്തുന്നവർ ആയതിനാൽ, അനൗപചാരിക വിദ്യാഭ്യാസം ചെയ്യുന്നവർ ആയതിനാൽ, പെൺകുട്ടികൾ ആയതിനാൽ, ജൂതർ ആയതിനാൽ  അവർ പലപ്പോഴും വിമർശിക്കപ്പെട്ടു, പർശ്വവല്ക്കരിക്കപ്പെട്ടു. അതിനെയെല്ലാം തരണം ചെയ്ത് പോൾഗാർ സഹോദരിമാർ ലോകത്തിന്റെ നെറുകയിലേക്ക് നടന്നുകയറി. ഈ അസാമാന്യ പ്രയാണത്തിന്റെ കഥ പറയുന്ന പുസ്തകമാണ്‌ സൂസൻ പോൾഗാറും പോൾ ട്രുവാങ്ങും കൂടി രചിച്ച  breaking through – HOW THE POLGAR SISTERS CHANGED THE GAME OF CHESS.
പോൾഗാർ സഹോദരിമാരുടെ പ്രതിഭ അടയാളപ്പെടുത്തുന്ന ഓരോ ഗെയിമുകളും ഇതോടൊപ്പം നല്കുന്നു.
ഗെയിം 1
വൈറ്റ്                    ബ്ലാക്ക്
സൂസൻ പോൾഗാർ     പീറ്റർ ഹാർഡിക്സേ
ഹംഗറി 1987
1.d4 Nf6 2.c4 c5 3.d5 e6 4.Nc3 exd5 5.cxd5 d6 6.Nf3 g6 7.Bf4 a6 8.e4 Bg7 9.Qa4+ Bd7 10.Qb3 Bg4?!
10...Bc8 കളിക്കുന്നതായിരുന്നു ശരിയായ നീക്കം
11.Qxb7 Bxf3 12.Qxa8 Nxe4 13.Rc1
13.gxf3 കളിച്ചാൽ 13. ... Nxc3  ബ്ലാക്കിന്‌ സജീവമായ സാദ്ധ്യതകൾ നൽകും
13...Bd4?!
13...Nxc3 14.bxc3 Be4 15.f3 Bf5 കളിക്കുന്നതായിരുന്നു ബ്ലാക്കിന്‌ കുറച്ചുകൂടി നല്ലത്. എന്നാലും16.Bxa6 വൈറ്റിനെ ജയത്തിലേക്ക് നയിക്കും
14.Rc2 Nxf2?
14...Nxc3 ആയിരുന്നു തോൽവി ഉടൻ ഒഴിവാക്കാനുള്ള ഏകനീക്കം
15.Rxf2 Bxf2+ 16.Kxf2 Bg4
ചെസ്സ് ഇതിഹാസം പോൾ മോർഫിയുടെ ശൈലിയിലാണ്‌ സൂസന്റെ ശേഷിക്കുന്ന കരുനീക്കങ്ങൾ. കരുക്കളെ അതിവേഗം ഫലപ്രാപ്തിയിലേക്ക് കൊണ്ടുവരാനായുള്ള മനോഹര ബലികളുടെ ഒരു പരമ്പര.
chess 1
17.Bb5+! axb5 18.Re1+ Kf8
18...Kd7 കളിച്ചാലും ബ്ലാക്ക് രക്ഷപ്പെടില്ല 19.Qb7+ Qc7 20.Re7+

19.Bh6+ Kg8
chess2
20.Re7!
വിഷം പുരട്ടിയ റൂക്ക്!  
വെട്ടിയെടുത്താൽ മരണം ഉറപ്പ്. 20. ...Qxe7 21. Qxb8+
20. ... Bd7
chess 3
21.Qxb8!!
21.Ne4 Qxe7 22.Qxb8+ Be8 23.Qxe8+ Qxe8 24.Nf6#; എന്നതും വിജയത്തിലേക്കുള്ള വഴി തന്നെ.
പക്ഷെ കളിക്കപ്പെട്ട ക്വീൻ ബലി ആസ്വാദകന് ഏറെ സൗന്ദര്യാനുഭൂതി പകർന്നുതരുന്നു.
മറിച്ച് 21. Rxd7 Qh4+ 22. Ke2 Qxh6 അന്ത്യത്തെ  അനാവശ്യമായി വൈകിപ്പിക്കും.]
21...Qxb8
chess 4
22.Ne4! 1–0
അടുത്ത നീക്കത്തിൽ സംഭവിക്കാനിരിക്കുന്ന ചെക്ക്മേറ്റിനെതിരെ പാവം ബ്ലാക്ക് നിസ്സഹായനാണ്‌
ഗെയിം 2
വൈറ്റ്  ബ്ലാക്ക്
സോഫിയ  പോൾഗാർ       സൈമൺ കെർമ
പോർട്ടോറോസ്1997
1.e4 c5 2.Nf3 d6 3.d4 cxd4 4.Nxd4 Nf6 5.Nc3 g6 6.Be3 Bg7 7.f3 0–0 8.Qd2 Nc6 9.g4 Qa5 10.h4 Nxd4 11.Bxd4 Be6 12.h5 Rac8 13.a3 Bc4 14.h6 Bh8 15.g5 Nd7 16.Bxh8 Kxh8 17.0–0–0 Bxf1 18.Rhxf1 Rc4 19.f4 Rfc8 20.Rf3 b5 21.Kb1 b4 22.Nd5 Rxe4
22...Rxc2 കളിക്കുന്നതായിരുന്നു ബ്ലാക്കിന്‌ കുറച്ചുകൂടി നല്ലത്. അപ്പോഴും 23.Qd4+  കളിച്ച് വൈറ്റ് തന്റെ ആക്രമണം തുടരും.
23.axb4 Qa6?
23...Qd8 ആയിരുന്നു ഇതിലും ഭേദം
chess 5
24.Rc3! Rcc4?
24...Rd8 ആയിരുന്നു ഇതിലും ഭേദം
25.b5 Qxb5
25...Qb7 ആയിരുന്നു ഇതിലും ഭേദം
സുന്ദരങ്ങളായ 3 കരുനീക്കങ്ങളിലൂടെ സോഫിയ ബ്ലാക്കിന്റെ കഥ കഴിക്കുന്നു.
chess 6
26.Nxe7! Rxe7
chess 7
27.Qd4+! Ne5
chess 8
28.Qxd6! Rxc3 29.Qf6+ 1–0
ഗെയിം 3
വൈറ്റ്                    ബ്ലാക്ക്
ജൂഡിത്ത് പോൾഗാർ           ലിയോൺ പ്ലയസ്റ്റർ
അറൂബ 1992
1.e4 c5 2.Nf3 d6 3.d4 cxd4 4.Nxd4 Nf6 5.Nc3 a6 6.f4 Nbd7 7.Be2 e5 8.fxe5 Nxe5 9.Bg5 Be7 10.Qd2 0–0 11.0–0 h6?
11...Be6 ആണ്‌ ഇതിലും നല്ല നീക്കം
12.Be3 Be6 13.Kh1 Rc8 14.Nf5 Bxf5 15.Rxf5 Re8 16.Raf1 Nh7? 17.Qd5! Rc6 18.Qb3 b5 19.Nd5 Qa8
ജൂഡിത്ത് ഈ പൊസിഷനിൽ നടത്തുന്ന കരുനീക്കങ്ങൾ നോക്കുക.
എന്തുകൊണ്ട് അവർ ചരിത്രം ദർശിച്ച ഏറ്റവും മികച്ച വനിതാതാരമായി വിശേഷിപ്പിക്കപ്പെടുന്നു എന്ന ചോദ്യത്തിന്‌ ആ കരുനീക്കങ്ങൾ മറുപടി നൽകും.
chess 9
20.Rxf7!! Nxf7
chess 10
21.Rxf7! Kxf7
മറ്റ് സാദ്ധ്യതകൾ ഇങ്ങനെ:
a). 21...Bf8 22.Ra7 Qd8 23.Nf6+ Kh8 24.Qg8#;
b). 21...Bg5 22.Ra7 Qd8 23.Ne7+ Kf8 24.Ng6#;
c). 21...Qd8 22.Nxe7+ Rxe7 23.Rxe7++–;
d) 21...Bd8 22.Ra7 Qxa7 23.Ne7+ Kf8 24.Ng6#
22.Nb6+ Kg6
ഇതരമാർഗ്ഗങ്ങളിലൂടെ ബ്ലാക്ക് രാജാവ് രക്ഷപ്പെടാൻ ശ്രമിച്ചാലും വൈറ്റ് അയാളെ വേട്ടയാടി നിഗ്രഹിക്കും:
a).  22...Kf8 23.Nd7#;
b). 22...Kf6 23.Nd7+ Kg6 24.Bh5+ Kxh5 25.Qf7+ g6 26.Qf3+ Kh4 27.Qh3#
chess11
23.Bh5+! Kxh5 24.Qf7+ 1–0
തുടർന്നു കളിച്ചാൽ ബ്ലാക്കിന്റെ അന്ത്യം ഇപ്രകാരം:
24.Qf7+ Kh4 25.Bf2+ Kg5 26.Qf5#
ബലികള്‍ മാരകായുധങ്ങളായി മാറുമ്പോള്‍ എന്ന കോളത്തില്‍ നല്‍കിയ പ്രശ്‌നോത്തര മല്‍സരത്തിലെ ചെസ്സ് പ്രശ്‌നത്തിന്റെ ശരിയുത്തരം താഴെ കൊടുക്കുന്നു.
chess 12
പ്രശ്നോത്തരമൽസരത്തിലെ ചെസ്സ് പ്രശ്നത്തിന്റെ ശരിയുത്തരം താഴെനല്കുന്നു:
  1. Qh8!
  2. 1. ... Kf4 2. Qd4#
  3. 1. ... Kh5/Kh4/Kh3 2. Bf5#
നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത വിജയി: കെ. ലവന്‍, കണ്ണൂര്‍
പ്രശ്നോത്തരമൽസരം 10
13
ചിത്രം കാണുക. ആദ്യനീക്കം വൈറ്റിന്റേതാണ്‌. ബ്ലാക്കിന്റെ ഏത് നീക്കങ്ങൾക്കെതിരേയും തന്റെ രണ്ടാമത്തെ നീക്കത്തിൽ വൈറ്റ് എതിരാളിക്ക് ചെക്ക്മേറ്റ് നൽകണം. ശരിയുത്തരം കണ്ടുപിടിച്ചയക്കുക. (നിങ്ങളുടെ ഉത്തരം താഴെ കാണുന്ന ഫോമിലൂടെ അയയ്ക്കുക. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം ലഭിക്കുകയാണെങ്കില്‍ നറുക്കിട്ട് വിജയിയെ തീരുമാനിക്കും)മത്സരം 30/04/2017 അവസാനിക്കും
ചെസ്സ് കളിക്കൂ​

*പ്രൊഫ. എന്‍.ആര്‍ അനില്‍കുമാര്‍
1982 ല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലൂസേണില്‍ നടന്ന ലോക ചെസ്സ് ഒളിമ്പ്യാഡില്‍ ഭാരതത്തെ പ്രതിനിധീകരിച്ചു. ലോക കറസ്‌പോണ്ടന്‍സ്‌ ചെസ്സ് ഫെഡറേഷന്റെ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവിക്കര്‍ഹനായ പ്രഥമ ഇന്ത്യക്കാരന്‍. ലോക ചെസ്സ് ഫെഡറേഷന്‍ (FIDE) ട്രെയിനര്‍. വിശ്വനാഥന്‍ ആനന്ദ്, ദേശീയ ചാമ്പ്യന്‍മാരായിരുന്ന പ്രവീണ്‍ തിപ്‌സേ, മാനുവല്‍ ആറോണ്‍, ടി.എന്‍. പരമേശ്വരന്‍, നസീര്‍ അലി എന്നിവരെ പരാജയപ്പെടുത്തിയിട്ടുണ്ട്‌. ചെസ്സ് ഒളിമ്പ്യന്‍സ് അക്കാദമി, പൂങ്കുന്നം തൃശൂര്‍