Monday, May 30, 2011

മാധവിക്കുട്ടിയുടെ രചനകളില്‍ നിന്ന്‌

എന്റെ മുത്തശ്ശിയുടെ വീട്ടില്‍
പണ്ട് ചുവരില്‍ ഫ്രെയിം തൂക്കിയ
തവിട്ട് നിറമുള്ള
കുറച്ച് ഫോട്ടോകളുണ്ടായിരുന്നു.
എപ്പോഴെങ്കിലും അതിലൊരെണ്ണം
ഞാനൊന്ന് പൊക്കി നോക്കി
അപ്പോള്‍ ഒരു തേള്‍ മയക്കമുണര്‍ന്ന്
വാലുയര്‍ത്തും,കുത്തിക്കെട്ടിയാല്‍
നന്നായി വേദനിക്കും കേട്ടോ.
മുത്തശ്ശി വിളിച്ചു പറഞ്ഞു
അവറ്റയുടെ ഉള്ളില്‍ വിഷമാണേയ്

വെറുതെ വിടുമ്പോഴാണ്
ഭൂതകാലത്തിന് ഭംഗി'
( ഉറങ്ങുന്ന തേളുകള്‍ )


ഞാന്‍ ചാവേര്‍പ്പടയില്‍ ചേര്‍ന്നത്
ആത്മബലിക്ക് തയ്യാറായിട്ടാണ്
പ്രേമം ആത്മബലിയല്ലെമ്കില്‍
മറ്റെന്താണ് അതിന്റെ പൊരുള്‍?


"At sunset, on the river ban, Krishna
Loved her for the last time and left…
That night in her husband's arms, Radha felt
So dead that he asked, What is wrong,
Do you mind my kisses, love? And she said,
No, not at all, but thought, What is
It to the corpse if the maggots nip?"


ഞാന്‍ പാപിയാണ്
വിശുദ്ധയാണ്
വഞ്ചിക്കപ്പെട്ടവളാണ്
നിങ്ങളുടേതല്ലാത്ത ആഹ്ലാദങ്ങള്‍
എനിക്കില്ല
നിങ്ങളുടേതല്ലാത്ത വേദനകളുമില്ല
ഞാന്‍പോലും എന്നെ 'ഞാന്‍' എന്നു വിളിക്കുന്നു.

അവിടെയല്ലാത്ത
ഇവിടെയുള്ള
ഒരു മനസ്സിന്റെ ഭാഷണം
കൊടുങ്കാറ്റിലെ മരങ്ങളുടേയോ
കാലവര്‍ഷ മേഘങ്ങളുടേയോ
മഴയുടേയോ
അന്ധവും ബധിരവുമായ സംസാരമല്ല
അല്ലെങ്കില്‍
ചിതയില്‍ ജ്വലിക്കുന്ന അഗ്നിയുടെ
അസംബന്ധമായ പിറുപിറുക്കലുമല്ല.

ഒരിക്കലും അതിവൈകാരികമാകരുത്
അതിവൈകാരികത മാത്രമാണ്
ആഹ്ലാദത്തിന്റെ യഥാര്‍ത്ഥ ശത്രു.

ഞാന്‍ വഴി തെറ്റിപ്പോയവള്‍
സ്‌നേഹം ലഭിക്കുവാന്‍
അപരിചിതരുടെ വാതിലുകളില്‍
യാചിക്കുന്നു.

പ്രേമത്തിന് എവിടെ ഇടം?
പ്രേമത്തിന് എവിടെ മാപ്പ്?
പ്രേമത്തിന് എവിടെ ആവശ്യം?

എന്നെ സംബന്ധിച്ചിടത്തോളം
പ്രശ്‌നമാകുന്ന ഏക സത്യം
മറ്റുള്ളവര്‍ക്ക് നല്കാനുള്ള
എന്റെ സ്‌നേഹം മാത്രമാണ്.

അപ്പോള്‍ പ്രണയം
ഒരു പ്രഭാകേന്ദ്രം
നിമിഷത്തെ പ്രഭാമയമാക്കുന്നു

എന്നോട് ചോദിക്കൂ
ജീവിതം ഹ്രസ്വവും
പ്രണയം അതിനേക്കാള്‍ ഹ്രസ്വവുമായിരിക്കുന്നതെന്താണ്?

ഓരോ സത്യവും
അങ്ങനെ ഓരോ ചോദ്യത്തോടെ
അവസാനിക്കുന്നു.
ഇത്തരത്തില്‍ രൂപകല്പന ചെയ്ത ബാധിര്യമാണ്
നശ്വരമായതിനെ അനശ്വരമാക്കുന്നത്.
നിയതമായതിനെ അനിയതമാക്കുന്നത്
ചോദ്യങ്ങള്‍ ചോദിച്ച്
ഉത്തരങ്ങള്‍ വരുന്നതിന് മുമ്പെ
നീങ്ങിപ്പോകുന്നവര്‍ ഭാഗ്യവാന്മാരാണ്
സന്ദേഹങ്ങളാല്‍ മാന്തിക്കീറലുകളേല്‍ക്കാതെ
നീലനിശ്ശബ്ദതയില്‍ വസിക്കുന്ന സമര്‍ഥന്മാര്‍


ഞാന്‍ മരിക്കുമ്പോള്‍
എന്റെ മാംസവും അസ്ഥികളും
ദൂരെയെറിഞ്ഞു കളയരുത്
അവ കൂനകൂട്ടി വയ്ക്കുക.
അവ അവയുടെ ഗന്ധത്താല്‍ പറയട്ടെ
ജീവിതത്തിനെന്തു മേന്മയുണ്ടായിരുന്നെന്ന്,
അവസാനത്തില്‍
സ്‌നേഹത്തിന്റെ മാഹാത്മ്യമെന്തായിരുന്നെന്ന്.

ആരും കുരിശില്‍നിന്നിറങ്ങി വരില്ല.
അല്ലെങ്കില്‍,
നമ്മെ അവന്റെ മുറിവുകള്‍ കാണിച്ചു തരില്ല.
നിശ്ശബ്ദതയില്‍ നഷ്ടപ്പെട്ടുപോയ
ഒരു ദൈവവും
നമ്മോട് സംസാരിക്കുകയില്ല.
ഒരു നഷ്ടപ്രണയവും
നമ്മോട് അവകാശവാദമുന്നയിക്കുകയില്ല.
ഇല്ല, ഒരിക്കലും നാം വീണ്ടെടുക്കപ്പെടുകയില്ല.
അല്ലെങ്കില്‍ നവീകരിക്കപ്പെടുകയുമില്ല

ഇന്ന് ഞാനെന്റെ കണ്ണട
ഉപേക്ഷിച്ചു പോന്നു
ഇതൊരു അന്ധമായ നടത്തമായിത്തീരാന്‍
ഈ നടത്തം എന്റെ ജീവിതത്തെ
പ്രതീകവത്കരിക്കുവാന്‍!

ഞാനൊരു മനുഷ്യസ്ത്രീയായിരിക്കുന്നതുപോലെ
അത് മാനുഷികമാണ്,
മനസ്സിലാകുന്നില്ലേ?
അതെന്റെ ആഹ്ലാദങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും
പ്രതീക്ഷകള്‍ക്കും ശബ്ദം നല്കുന്നു,
കാക്കകള്‍ക്ക് കരച്ചില്‍പോലെ
അല്ലെങ്കില്‍
സിംഹങ്ങള്‍ക്ക് ഗര്‍ജ്ജനംപോലെ
അതെന്നെ സഹായിക്കുന്നു,
അത് മനുഷ്യശബ്ദമാണ്.
അവിടെയല്ലാത്ത, ഇവിടെയുള്ള
മനസ്സിന്റെ ഭാഷണം.
കാണുകയും കേള്‍ക്കുകയും
ഗ്രഹിക്കുകയും ചെയ്യുന്ന
ഒരു മനസ്സിന്റെ ഭാഷണം.

No comments:

Emotional - Leonard Mlodnow

  We’ve all been told that thinking rationally is the key to success. But at the cutting edge of science, researchers are discovering that  ...