Irukanneerthullikal (Iruttinte Aathmaavu)
ഇരുകണ്ണീര്‍ത്തുള്ളികള്‍ (ഇരുട്ടിന്റെ ആത്മാവ് )
Song ID : 852 | Movie ID : 3318
Musician MS Baburaj എം എസ് ബാബുരാജ്
Lyricist(s) P Bhaskaran പി ഭാസ്ക്കരൻ
Year 1967
Singer(s) S Janaki എസ് ജാനകി
Raga(s) Used Darbari Kaanada ദര്‍ബാരി കാനഡ
MS Baburaj
P Bhaskaran
You Tube link
S Janaki
ഇരു കണ്ണീര്‍ത്തുള്ളികള്‍ ഒരു സുന്ദരിയുടെ
കരിമിഴികളില്‍ വച്ചു കണ്ടു മുട്ടി
കണ്ടു മുട്ടീയവര്‍ കണ്ടു മുട്ടി - പിന്നെ
കണ്ടു വന്ന സ്വപ്നത്തിന്‍ കഥ ചൊല്ലി
താമരപ്പൊയ്കയിലെ അരയന്നങ്ങളെപ്പോലെ
പ്രേമത്താല്‍ പരസ്പരം കൈ നീട്ടി(ഇരു)
അടുക്കുവാനവര്‍ക്കെന്നും കഴിഞ്ഞതില്ല
അകലത്താണകലത്താണിരു പേരും
കവിളിലേയ്ക്കൊഴുകുമ്പോള്‍ ഒരുമിയ്ക്കാമെന്നോര്‍ത്തു
കരളില്‍ പ്രതീക്ഷയുമായ് യാത്ര തുടര്‍ന്നു
കരളില്‍ പ്രതീക്ഷയുമായ് യാത്ര തുടര്‍ന്നു..
(ഇരു കണ്ണീര്‍)
അടുത്തതില്ല അവര്‍ അടുത്തതില്ല
ഒരു നെടുവീര്‍പ്പിന്‍ കൊടുങ്കാറ്റില്‍ അകന്നു പോയീ
മരണത്തിന്‍ ഭീകര മരുഭൂവില്‍ വീണൊരു
മഴത്തുള്ളി പോലെയവര്‍ തകര്‍ന്നു പോയി
മഴത്തുള്ളി പോലെയവര്‍ തകര്‍ന്നു പോയി
(ഇരു കണ്ണീര്‍)
Thursday, November 17, 2011
Subscribe to:
Post Comments (Atom)
Emotional - Leonard Mlodnow
We’ve all been told that thinking rationally is the key to success. But at the cutting edge of science, researchers are discovering that ...
-
Father, it's too late for making up with you The time for debates on honour is over now You won, didn't you? You left me witho...
-
"അത്രമേല്‍ പ്രാണനും പ്രാണനായ് നിന്ന നീ യാത്ര പറയാതെ പോയതുചിതമോ? വിണ്ണില്‍ വെളിച്ചമെഴുതി നിന്നീടുമോ കണ്ണിലൊരുകുറി കൂടി ക്ഷണപ്രഭേ?...
-
സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും!!!! ഒന്നാം കൊമ്പത്ത് വന്നിരുന്നന്നൊരു പുന്നാരക്കിളി ചോദിച്...
No comments:
Post a Comment