Monday, July 18, 2011

വിട്ടയയ്ക്കുക - ബാലാമണിഅമ്മ

വിട്ടയയ്ക്കുക - ബാലാമണിഅമ്മ എഴുതിയ കുട്ടിക്കവിത

വിട്ടയയ്ക്കുക കൂട്ടില്‍നിന്നെന്നെ, ഞാ-
നൊട്ടു വാനില്‍പ്പറന്നുനടക്കട്ടെ!
സുപ്രഭാതമടുത്തു, നഭസ്സിലേ-
യ്ക്കുല്‍പ്പതിക്കുന്നു മാമകവര്‍ഗക്കാര്‍
കൊച്ചുപക്ഷിയാം ഞാനോ, തമസ്സില്‍ത്താ-
നച്ഛമാമിപ്പുലര്‍വെളിച്ചത്തിലും.
പഞ്ജരത്തിന്റെ ചുറ്റഴിയോരോന്നു-
മെന്നെ നോക്കിച്ചിരിപ്പതായ്‌ത്തോന്നുന്നു.
മര്‍ത്ത്യര്‍തന്‍ പരിലാളനമെന്നുമെന്‍
ഉള്‍ത്തടത്തിനു ശാന്തിയെ നല്കിടാ.
വിട്ടയച്ചാലുമെന്നെയിക്കൂട്ടില്‍നി-
ന്നൊട്ടു പാറിപ്പറക്കട്ടെ വാനില്‍ ഞാന്‍.
- സോപാനം

No comments:

Emotional - Leonard Mlodnow

  We’ve all been told that thinking rationally is the key to success. But at the cutting edge of science, researchers are discovering that  ...