Saturday, August 22, 2015

The Sport Gene



The debate is as old as physical competition. Are stars like Usain Bolt, Michael Phelps, and Serena Williams genetic freaks put on Earth to dominate their respective sports? Or are they simply normal people who overcame their biological limits through sheer force of will and obsessive training?

In this controversial and engaging exploration of athletic success and the so-called 10,000-hour rule, David Epstein tackles the great nature vs. nurture debate and traces how far science has come in solving it. Through on-the-ground reporting from below the equator and above the Arctic Circle, revealing conversations with leading scientists and Olympic champions, and interviews with athletes who have rare genetic mutations or physical traits, Epstein forces us to rethink the very nature of athleticism.

Friday, August 21, 2015

ആത്മാവിൽ ഒരു ചിത - വയലാർ

അച്ഛനുറങ്ങികിടക്കുന്നു നിശ്ചലം; നിശബ്ദതപോലുമന്നു നിശബ്ദമായ്.. വന്നവര്‍ വന്നവര്‍ നാലുകെട്ടില്‍ തങ്ങി നിന്നുപോയ് ഞാന്ന് നിഴലുകള്‍ മാതിരി ഇത്തിരി ചാണകം തേച്ച വെറും നിലത്തച്ഛനുറങ്ങാന്‍ കിടന്നതെന്തിങ്ങനെ വീടിനകത്തു കരഞ്ഞുതളര്‍ന്നമ്മ വീണുപോയ് നേരം വെളുത്ത നേരം മുതല്‍ വാരിയെടുത്തെന്നെയുമ്മവെച്ചമ്മയെന്നൊരോന്നു ചൊല്ലി കരഞ്ഞതോര്‍ക്കുന്നു ഞാന്‍ നൊമ്പരം കൊണ്ടും വിതുമ്പി ഞാന്‍ എന്‍ കളി പമ്പരം കാണാതിരുന്നതുകാരണം വന്നവര്‍ വന്നവര്‍ എന്നെ നോക്കികൊണ്ടു നെടുവീര്‍പ്പിടുന്നതെങ്ങിനെ.. ഒന്നുമെനിയ്ക്കു മനസ്സിലായില്ല അച്ഛനിന്നുണരാത്തതും ഉമ്മതരാത്തതും ഒച്ചയുണ്ടാക്കുവാന്‍ പാടില്ല ഞാന്‍ എന്റെ അച്ഛനുറങ്ങി ഉണര്‍ന്നെണീയ്ക്കുന്നതും വരെ പച്ചപ്പിലാവിലെ തൊപ്പിയും വെച്ചുകൊണ്ടച്ഛന്റെ കണ്‍പീലി മെല്ലെ തുറന്നു ഞാന്‍ പെയ്തുതോരാത്ത മിഴികളുമായ് എന്റെ കൈതട്ടിമാറ്റി പതുക്കെയെന്‍ മാതുലന്‍ എന്നെയൊരാള്‍വന്നെടുത്തു തോളത്തിട്ടു കൊണ്ട് പോയ് കണ്ണീര്‍ അയാളിലും കണ്ടു ഞാന്‍ എന്തുകൊണ്ടാണച്ഛനിന്നുണരാത്തതെന്ന് യെന്നെയെടുത്താളോടു ചോദിച്ചു ഞാന്‍ കുഞ്ഞിന്റെയച്ഛന്‍ മരിച്ചുപോയെന്നയാള്‍ നെഞ്ഞകം പിന്നിപറഞ്ഞു മറുപടി ഏതാണ്ടാപകടമാണെന്നച്ഛനെന്നോര്‍ത്ത് വേദനപ്പെട്ട ഞാനെന്നൊശ്വാസിച്ചുപോയ് ആലപ്പുഴയ്ക്കു പോയെന്നു കേള്‍ക്കുന്നതു പോലൊരു തോന്നലാണുണ്ടായതപ്പൊഴും ആലപ്പുഴയ്ക്ക് പോയി വന്നാല്‍ അച്ഛനെനിയ്ക്കാറഞ്ചു കൊണ്ടത്തരാറുള്ളതോര്‍ത്തു ഞാന്‍ അച്ചന്‍ മരിച്ചതേയുള്ളൂ മരിച്ചതത്ര കുഴപ്പമാണെന്നറിഞ്ഞില്ല ഞാന്‍ എന്നിട്ടുമെന്നിട്ടുമങ്ങേ മുറിയ്ക്കക ത്തെന്തിനാണമ്മ കരയുന്നതിപ്പോഴും? ചാരത്തു ചെന്നു ഞാന്‍ ചോദിച്ചിതമ്മയോ- ടാരാണു കളഞ്ഞതെന്‍ കളി പമ്പരം കെട്ടിപിടിച്ചമ്മ പൊട്ടിക്കരഞ്ഞുപോയ് കുട്ടനെയിട്ടേച്ചു പോയതെന്തിങ്ങനെ.? അച്ഛനുണ്ടപ്പുറത്തിത്തിരിമുന്‍പുഞാന്‍ അച്ചനെ കണ്ടതാണെന്നുത്തരം നല്‍കി ഞാന്‍ അമ്മ പറഞ്ഞു മകനേ നമുക്കിനി നമ്മളെയുള്ളൂ നിന്നച്ഛന്‍ മരിച്ചുപോയ് വെള്ളമൊഴിച്ചു കുളിപ്പിച്ചൊരാള്‍ പിന്നെ വെള്ളമുണ്ടിട്ട് പുതപ്പിച്ചിതച്ഛനെ താങ്ങി പുറത്തേയ്ക്കെടുത്തു രണ്ടാളുകള്‍ ഞാന്‍ കണ്ടു നിന്നു കരയുന്നു കാണികള്‍ അമ്മ ബോധം കെട്ടു വീണുപോയി തൊട്ടടുത്തങ്ങേ പറമ്പിന്‍ ചിതാഗ്നിതന്‍ ജ്വാലകള്‍ ആ ചിതാഗ്നിയ്ക്ക് വലം വെച്ചു ഞാന്‍ യെന്തിനച്ഛനെ തീയില്‍ കിടത്തുന്നു നാട്ടുകാര്‍ ഒന്നും മനസ്സിലായില്ലെനിയ്ക്കപ്പോഴും ചന്ദനപമ്പരം തേടി നടന്നു ഞാന്‍ ഇത്തിരി കൂടി വളര്‍ന്നു ഞാന്‍ ആരംഗം ഇപ്പോഴോര്‍ക്കുമ്പോള്‍ നടങ്ങുന്നു മാനസം എന്നന്തരാത്മാവിനുള്ളിലെ തീയില്‍ വെച്ചിന്നുമെന്നോര്‍മ്മ ദഹിപ്പിയ്ക്കുമച്ചനെ..!

Sunday, August 16, 2015

ദുഃഖത്തിന് അവസാനമില്ല.... സ്‌നേഹത്തിനും'

'ദുഃഖത്തിന് അവസാനമില്ല.... സ്‌നേഹത്തിനും' 

http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/features-article-550968

ഫെയ്‌സ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ (COO) ഷെറില്‍ സാന്‍ഡ്ബര്‍ഗ്, തന്റെ പ്രിയതമന്‍ മരിച്ച് ഒരുമാസം കഴിഞ്ഞപ്പോള്‍ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പാണിത്. വ്യായാമത്തിലേര്‍പ്പെടുന്ന വേളയില്‍ ട്രെഡ്മില്ലില്‍നിന്ന് വീണ് അപ്രതീക്ഷിതമായി ഷെറിലിന്റെ ഭര്‍ത്താവ് ഡേവ് മരിക്കുകയായിരുന്നു. ജീവിതത്തെയും മരണത്തെയും ഉപചാരങ്ങളെയും കുറിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ ഈ കുറിപ്പില്‍ ഷെറിന്‍ ഉന്നയിക്കുന്നു. പോസ്റ്റ് ചെയ്ത് രണ്ടുദിവസത്തിനകം മൂന്നരലക്ഷം പേര്‍ ഫെയ്‌സ്ബുക്കില്‍ ഈ കുറിപ്പ് ഷെയര്‍ ചെയ്തു. 
ഭര്‍ത്താവ് ഡേവ് ഗോള്‍ഡ്ബര്‍ഗിനൊപ്പം ഷെറില്‍ (കടപ്പാട്: ഷെറിലിന്റെ ഫെയ്‌സ്ബുക്ക് പേജ്)


എന്റെ പ്രിയ ഭര്‍ത്താവ് മരണമടഞ്ഞതിന്റെ 30 ദിവസത്തെ ദുഃഖാചരണം ഇന്നവസാനിക്കുകയാണ്. ജൂതമതാചാരം അനുസരിച്ച്, ഒരാളുടെ ശവസംസ്‌കാരം തൊട്ടുള്ള ഏഴുദിവസമാണ് തീവ്രമായ ദുഃഖാചരണം. അതു കഴിഞ്ഞാല്‍ ബന്ധുക്കള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാം. പക്ഷെ ഭാര്യയുടെ ദുഃഖാചരണം പൂര്‍ണ്ണമാവണമെങ്കില്‍ 30 ദിവസം നീളുന്ന മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാകണം.

ഇപ്പോള്‍ പുരോഹിതനായ ഒരു ബാല്യകാല സുഹൃത്ത് അടുത്തയിടെ എന്നോട് പറഞ്ഞു, അദ്ദേഹം ഇതുവരെ വായിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും ശക്തമായ പ്രാര്‍ത്ഥന, 'ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്നെ മരിക്കാനനുവദിക്കരുതേ' എന്നതാണെന്ന്. ഡേവിനെ നഷ്ടമാകുംവരെ എനിക്കതിന്റെ അര്‍ഥം മനസാലിയിരുന്നില്ല. ഇപ്പോള്‍ എനിക്ക് മനസിലാകുന്നു.

ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ അത് നമുക്ക് തിരഞ്ഞെടുപ്പിനുള്ള ഒരു അവസരം കൂടി നല്‍കുന്നു. ഒന്നുകില്‍ നിങ്ങള്‍ക്ക് നിങ്ങളെത്തന്നെ ശൂന്യതയ്ക്കു വിട്ടുകൊടുക്കാം. നിങ്ങളുടെ ഹൃദയത്തില്‍, ശ്വാസകോശത്തില്‍, നിങ്ങളിലാകെ തന്നെയും ശൂന്യത നിറയ്ക്കാം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് പലതിന്റെയും അര്‍ത്ഥം/ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാം. കടന്നുപോയ മുപ്പത് ദിവസങ്ങള്‍ ഞാനത്തരം ശൂന്യതയിലേക്കാണ് എന്നെ കുടഞ്ഞെറിഞ്ഞത്. എനിക്കറിയാം ഇനി അങ്ങോട്ടും ശൂന്യതയുടെ അത്തരം അനേകം വേളകള്‍ എന്നെ കാത്തിരിക്കുന്നുണ്ടെന്ന്.

പക്ഷെ, സാധ്യമെങ്കില്‍ എനിക്ക് ജീവിതവും അതിന്റെ അര്‍ത്ഥങ്ങളും തന്നെ തിരഞ്ഞെടുക്കണം.

എന്റെ 30 ദിവസത്തെ ദുഃഖാചരണം അവസാനിച്ചുവെന്ന് അറിയിക്കാനും, അതോടൊപ്പം മറ്റുള്ളവര്‍ എന്നോടു കാണിച്ച മഹാമനസ്‌കതയിലേയ്ക്കുള്ള കൃതജ്ഞത എന്ന നിലയ്ക്കുമാണ് ഞാനീ കുറിപ്പെഴുതുന്നത്.

ദുഃഖം തീര്‍ത്തും വ്യക്തി പരമാണെങ്കിലും എന്റേതിന് സമാനമായ അനുഭവങ്ങള്‍ തുറന്നു പറയാന്‍ ചിലര്‍ കാണിച്ച ആര്‍ജവം, അതിജീവനത്തിന് എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. അതില്‍ ചിലര്‍ എന്റെ ഉറ്റ സുഹൃത്തുക്കളായിരുന്നു. മറ്റു ചിലരാവട്ടെ എനിക്കു തീര്‍ത്തും അപരിചതരും. അതുകൊണ്ടുതന്നെ ഞാന്‍ പങ്കുവെയ്ക്കുന്ന അനുഭവങ്ങള്‍ മറ്റാരെയെങ്കിലും സഹായിച്ചേക്കാം. ഈ വേദനയ്ക്കും ചില അര്‍ത്ഥങ്ങളുണ്ട് എന്ന പ്രതീക്ഷയിലാണ് ഞാനിത് തുറന്നുപറയുന്നത്.

ഈ മുപ്പത് ദിവസം കൊണ്ട് 30 വര്‍ഷം ഞാന്‍ ജീവിച്ചു. മുപ്പത് വര്‍ഷത്തെ ദുഃഖം എന്റെ ഉള്ളിലുണ്ട്. മുപ്പത് വര്‍ഷത്തെ വിവേകം എന്നില്‍ നിറയുന്നു.

എന്റെ മക്കള്‍ കരയുന്നത് കാണുമ്പോഴും എന്റെ വേദന എന്റെ അമ്മ ഉള്‍ക്കൊള്ളുന്നതുകാണുമ്പോഴും അമ്മ എന്ന അവസ്ഥയെ ഞാന്‍ സമഗ്രമായി മനസിലാക്കുന്നു. എന്റെ കിടക്കയിലെ ശൂന്യമായ പകുതിയെ കടമെടുത്തുകൊണ്ട്, ഓരോ രാത്രിയിലും കരഞ്ഞു തളരുന്ന എന്നെ തന്നോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് ഉറക്കത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു അമ്മ. എന്റെ കണ്ണീര്‍പ്പെയ്ത്തിനെ ഏറ്റുവാങ്ങാന്‍ വേണ്ടി അമ്മ അവരുടെ കണ്ണീരിനെ തടഞ്ഞുവെച്ചു. അമ്മ എന്നോടു പറയുന്നു. എന്റെ വേദനകള്‍ എന്റേതുമാത്രമല്ല, എന്റെ മക്കളുടേത് കൂടിയാണെന്ന്. അമ്മയുടെ കണ്ണുകളിലെ സങ്കടം അത് ശരിവെയ്ക്കുന്നു.

മറ്റുള്ളവര്‍ തകര്‍ന്നിരിക്കുമ്പോള്‍, അവരോടെന്ത് സംസാരിക്കണമെന്ന് എനിക്കറിയില്ലായിരുന്നുവെന്ന് ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു. ശുഭാപ്തിവിശ്വാസമാണ് അവര്‍ക്കു കൊടുക്കാന്‍ പറ്റിയ ഏറ്റവും നല്ല കാര്യമെന്ന് കരുതി. ഞാന്‍ അവരോടു പറയും, എല്ലാം ശരിയാവും എന്ന്. എനിക്കു തെറ്റുപറ്റിയെന്ന് ഇപ്പോള്‍ തോന്നുന്നു. ക്യാന്‍സറിന്റെ അവസാന ഘട്ടത്തിലെത്തിയ ഒരു സുഹൃത്ത് എന്നോടു പറഞ്ഞിരുന്നു, അയാള്‍ ഏറ്റവും വെറുക്കുന്നത് ആള്‍ക്കാരുടെ എല്ലാം ശരിയാവും എന്ന ഭംഗിവാക്കാണെന്ന്. അദ്ദേഹത്തിന്റെ ശബ്ദം എന്റെ ഉള്ളില്‍ ആര്‍ത്തലയ്ക്കുന്നു. നിങ്ങള്‍ക്കെങ്ങനെ അറിയാം എല്ലാം ശരിയാകുമെന്ന്, നിങ്ങള്‍ക്കറിയാഞ്ഞിട്ടാണോ ഞാന്‍ ഉടന്‍ മരിക്കുമെന്ന്. അദ്ദേഹം എനിക്കു മനസിലാക്കിതരാന്‍ ശ്രമിച്ചത് എന്താണെന്ന് കഴിഞ്ഞ ഒരു മാസംകൊണ്ട് ഞാന്‍ അറിഞ്ഞു. മറ്റൊരാളുടെ വേദനകൊണ്ട് താദാമ്യം പ്രാപിക്കുന്നത് എല്ലാം ശരിയാവും എന്ന ഭംഗിവാക്ക് പറഞ്ഞിട്ടല്ലാ, മറിച്ച് അങ്ങനെയാവില്ല എന്ന സത്യം ഉള്‍ക്കൊണ്ടിട്ടാണ്, ഏറ്റു പറഞ്ഞിട്ടാണ്. നിനക്കും, കുഞ്ഞുങ്ങള്‍ക്കും സന്തോഷം തിരിച്ചു കിട്ടുമെന്ന് പലരും പറയുമ്പോള്‍, എന്റെ ഉള്ളില്‍ നിന്നാരോ പറയും നിങ്ങള്‍ പറയുന്നത് ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ എനിക്കറിയാം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സന്തോഷിക്കാന്‍ ഇനി എനിക്കു പറ്റില്ലെന്ന്. മറ്റ് ചിലര്‍ പറയും ഇത്രത്തോളം നല്ലതല്ലെങ്കിലും ഇനിയും ഒരു ജീവിതം നിനക്കുണ്ടാവും. ഒരു പക്ഷെ ഈ വാക്കുകളാവാം എനിക്കു കൂടുതല്‍ ആശ്വാസം തരുന്നത്. കാരണം അവര്‍ എന്നെ ഉള്‍ക്കൊള്ളുന്നു, സത്യം പറയുന്നു.

സുഖമാണോ എന്ന സാധാരണ ചോദ്യം പോലും എന്നെ അസ്വസ്ഥയാക്കുന്നു. അവരോട് പുറമെ നീരസം കാണിക്കാതെ ഉള്ളില്‍ ഞാന്‍ എന്നോടു തന്നെ ചോദിക്കുന്നു. ഒരു മാസം മുമ്പ് ഭര്‍ത്താവ് മരിച്ച സ്ത്രീയെക്കുറിച്ച് നിങ്ങളെന്താണ് ധരിച്ചുവെച്ചിരിക്കുന്നത്. എനിക്കെങ്ങനെയായിരിക്കുമെന്നാണ് നിങ്ങള്‍ കരുതുന്നത്. ഇന്നത്തെ ദിവസം എങ്ങനെ എന്ന് എടുത്തു ചോദിക്കുന്നവരുടെ ഉദ്ദ്യേശ ശുദ്ധി ഞാന്‍ മനസിലാക്കുന്നു. അവരെ ഞാന്‍ മാനിക്കുന്നു.

മറ്റനേകം കാര്യങ്ങള്‍ കൂടി ഞാന്‍ പഠിച്ചിരിക്കുന്നു. ഡേവ് വീണ ഉടന്‍ തന്നെ മരണമടഞ്ഞിരുന്നുവെന്ന് ഇപ്പോള്‍ എനിക്കറിയാം. എന്നാല്‍ ആംബുലന്‍സില്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ എനിക്കത് അറിയുമായിരുന്നില്ല. ആശുപത്രിയിലേക്കുള്ള യാത്ര ക്ഷമിക്കാവുന്നതിലും അപ്പുറം പതുക്കെയായിരുന്നു. ഞങ്ങള്‍ക്ക് കടന്നുപോകാന്‍ വഴി തരാത്ത വാഹനങ്ങളോടും മനുഷ്യരോടും എനിക്കിപ്പോഴും വെറുപ്പുതോന്നുന്നു. പല സ്ഥലങ്ങളിലും യാത്രചെയ്യുമ്പോള്‍ ഞാനീകാര്യം ശ്രദ്ധിച്ചിട്ടുണ്ട്. നമുക്കെല്ലാവര്‍ക്കും ഒന്നു വഴി മാറിക്കൊടുക്കാം. ആരുടെയൊക്കെയോ പ്രിയപ്പെട്ടവരുടെ ജീവിതം അതിനെ ആശ്രയിച്ചാണുള്ളത്.

എല്ലാകാര്യങ്ങള്‍ക്കും അല്‍പ്പായുസ് മാത്രമേ ഉള്ളൂ എന്നാണ് ഞാന്‍ മനസിലാക്കിയ മറ്റൊരു കാര്യം. യാതൊരു മുന്നറിയിപ്പുമില്ലാതെ നമ്മുടെ കാല്‍ച്ചുവട്ടില്‍ നിന്ന് പൊടുന്നനെ മണ്ണ് ഒലിച്ചുപോയേക്കാം. കഴിഞ്ഞ മുപ്പത് ദിവസങ്ങളായി, പങ്കാളി നഷ്ടപ്പെട്ട സ്ത്രീകളുടെ അവര്‍ അനുഭവിക്കേണ്ടി വന്ന നിരവധി പ്രശ്‌നങ്ങള്‍ ഞാന്‍ കേള്‍ക്കുന്നു. പലരും ആശ്രയിക്കാനാരുമില്ലാതെ, വൈകാരികവും, സാമ്പത്തികവുമായ അരക്ഷിതാവസ്ഥയോട് ഒറ്റയ്ക്കു പൊരുതുന്നു. അത്തരം സ്ത്രീകളെ അവരുടെ കുടുംബത്തെ ഒറ്റപ്പെടുത്തുന്നത് വലിയ തെറ്റാണെന്ന് ഞാന്‍ മനസിലാക്കുന്നു.

എന്തൊക്കെ സഹായം എനിക്കാവശ്യമുണ്ടെന്ന് മനസിലാക്കാനും ആ സഹായം മറ്റുള്ളവരോട് അഭ്യര്‍ത്ഥിക്കാനും ഇപ്പോള്‍ ഞാന്‍ പഠിച്ചിരിക്കുന്നു. എനിക്കിതുവരെ അതൊന്നും ആവശ്യമുണ്ടായിരുന്നില്ല. ഞാന്‍ എല്ലാത്തിനും പ്രാപ്തയായിരുന്നു. വീട്ടിലെ മൂത്ത സഹോദരി, നല്ല ജോലി, പ്ലാനര്‍ ഒക്കെ ഞാനായിരുന്നു. പക്ഷെ ഇത്തരമൊരു അവസ്ഥ എപ്പോള്‍ സംഭവിക്കുമെന്നോ അപ്പോള്‍ എന്തൊക്കെ ചെയ്യണമെന്നോ മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ എനിക്കു കഴിഞ്ഞില്ല. സംഭവിച്ചപ്പോഴും എനിക്കൊന്നും ചെയ്യാന്‍ കഴിയുന്നുണ്ടായിരുന്നില്ല. എന്റെ ഉറ്റവര്‍ എല്ലാം ഏറ്റെടുത്തു. അവര്‍ കാര്യങ്ങളൊക്കെ നോക്കിക്കണ്ടു ചെയ്തു. എന്നോട് എവിടെ ഇരിക്കണമെന്നുപോലും അവര്‍ പറഞ്ഞു. ഭക്ഷണം കഴിക്കാന്‍ ഓര്‍മിപ്പിച്ചു. അവര്‍ ഇപ്പോഴും എന്നെയും കുഞ്ഞുങ്ങളെയും സഹായിക്കാന്‍ ആവുന്നതൊക്കെയും ചെയ്യുന്നു.

ഒരു തിരിച്ചുവരവ് സാധ്യമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ആദം എം. ഗ്രാന്റ് പഴയതുപോലെ ആവാന്‍ എന്നെ മൂന്ന് കാര്യങ്ങള്‍ ഉപദേശിച്ചു. അതില്‍ ഒന്നാമത്തേത്, എന്റെ കുറ്റം കൊണ്ടല്ല ഇതൊന്നും സംഭവിച്ചത് എന്ന് തിരിച്ചറിയുകയാണ്, ഉള്‍ക്കൊള്ളുകയാണ്. സോറി എന്ന വാക്ക് എന്റെ ശേഖരത്തില്‍ നിന്ന് എടുത്തുകളയാനാണ് അദ്ദേഹം ഉപദേശിച്ചത്. എന്നോടു തന്നെ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരിക്കണം. എന്റെ എന്തെങ്കിലും തെറ്റുകൊണ്ടല്ല ഒന്നും സംഭവിച്ചത് എന്നത്. അദ്ദേഹം പറഞ്ഞ രണ്ടാമത്തെ കാര്യം ഒന്നും ശാശ്വതമല്ല എന്നതാണ്. ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്ന പലതും, എല്ലാക്കാലത്തും അങ്ങനെ തന്നെ നിലനില്‍ക്കണമെന്നില്ല. ഇപ്പോള്‍ അനുഭവിക്കുന്ന വേദനയുടെ തീവ്രത കുറഞ്ഞേക്കും. ഭാവിയില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടേക്കും. മൂന്നാമത്തെകാര്യം, ഈ വേദന ജീവിതത്തിലെ സമസ്ത മേഖലകളെയും കീഴടക്കരുത് എന്നതാണ്. ദുഃഖത്തെ ദുഃഖം മാത്രമായി നിലനിര്‍ത്തണം. അതിനെ ഒരു പ്രത്യേക അറയിലാക്കി അടച്ചു വെയ്ക്കുന്നതാവും നല്ലത്.

ജോലി ശരിക്കും ഒരു രക്ഷയായിരിക്കുന്നു. ആള്‍ക്കാരുമായി ഇടപഴകുന്നത് നന്നാവും എന്നെനിക്കുതോന്നി. പക്ഷെ, അവരുമായുള്ള ബന്ധത്തില്‍പ്പോലും മാറ്റങ്ങള്‍ വന്നിരുന്നു. ഞാന്‍ സമീപിക്കുമ്പോഴൊക്കെ എന്റെ സഹപ്രവര്‍ത്തകരുടെ കണ്ണിലെ ഭയം ഞാന്‍ കണ്ടു. കാരണം എനിക്കറിയാമായിരുന്നു. അവര്‍ക്കെന്നെ സഹായിക്കണമെന്നുണ്ട്. പക്ഷെ അതെങ്ങനെ വേണമെന്നറിയില്ല. ഞാനതാഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്നറിയില്ല. അവരോടുള്ള അടുപ്പം പുനഃസ്ഥാപിക്കേണ്ടിയിരിക്കുന്നു. ഞാന്‍ അവരോടു പഴയതുപോലെ തന്നെ അടുപ്പത്തിലാണെന്നും അവര്‍ക്കെന്നോട് എന്തും തുറന്നുപറയാമെന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍ എന്റെ ഒരു സഹപ്രവര്‍ത്തക പറഞ്ഞു. അവള്‍ എന്റെ വീടിന്റെ വഴിയെ പോകുമ്പോള്‍ വീട്ടില്‍ കയറണമെന്ന് കരുതാറുണ്ട്. പക്ഷെ, ഞാന്‍ എങ്ങനെ പെരുമാറുമെന്ന് ഭയന്ന് കയറിയില്ല എന്ന്. മറ്റൊരാള്‍ക്കാവട്ടെ, അയാള്‍ തെറ്റായ എന്തെങ്കിലും പറയുമോ എന്ന് ഭയന്ന്, ഞാന്‍ സമീപത്തുകൂടി പോകുമ്പോഴൊക്കെ അയാള്‍ സ്തംഭിച്ചുപോകാറുണ്ടത്രേ. എന്തായാലും ഞാന്‍ അവരോടൊക്കെ തുറന്ന് സംസാരിച്ചത് അത്തരം ആശങ്കള്‍ക്ക് വിരാമമിട്ടു.
ഡെവും ഷെറിലും - വിവാഹവേളയിലെടുത്ത ചിത്രം (കടപ്പാട്: ഷെറിലിന്റെ ഫെയ്‌സ്ബുക്ക് പേജ്)


അതേസമയം തന്നെ, എനിക്ക് ആള്‍ക്കാരെ ഒരു പരിധിയില്‍ കഴിഞ്ഞ് അടുപ്പിക്കാന്‍ വയ്യാത്ത സാഹചര്യങ്ങളുമുണ്ടായി. കുട്ടികളുടെ സ്‌കൂളില്‍ ഒരു പരിപാടിക്കുപോയപ്പോള്‍ മറ്റുകുട്ടികളുടെ രക്ഷിതാക്കളുടെ കണ്ണുകളുമായി എന്റെ കണ്ണുകള്‍ ഇടയാതിരിക്കാന്‍ ഞാന്‍ തലതാഴ്ത്തി പിടിച്ച് നടന്നു. അപ്പോള്‍ ഉള്ളിലെ സങ്കടം അണപൊട്ടി പുറത്തു വരുമോ എന്ന് ഞാന്‍ ഭയന്നു. അവര്‍ക്കത് മനസിലായിക്കാണും.

'കൃതജ്ഞത' എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഞാന്‍ പഠിച്ചു. താനെ വന്നു ഭവിക്കുന്നത് എന്ന് ഞാന്‍ കരുതിയ കാര്യങ്ങള്‍ക്കാണ് ഏറ്റവുമധികം കൃതജ്ഞത അര്‍പ്പിക്കേണ്ടിയിരുന്നത്. ഉദാഹരണത്തിന് ജീവിതം. സ്വയം തകര്‍ന്നിരിക്കുമ്പോഴും ഞാന്‍ എന്റെ മക്കളെ നല്ല രീതിയില്‍ പരിപാലിക്കുകയും അവരെ ജീവസ്സുറ്റവരാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഒരു ചെറുപുഞ്ചിരിയേയും ആലിംഗനത്തെയും വരെ ഞാന്‍ അഭിനന്ദിച്ചു. ഓരോ ദിവസവും എനിക്ക് പ്രത്യേകതയുള്ളതായിരുന്നു. ജന്മദിനം താന്‍ വെറുക്കുന്നുവെന്നും താന്‍ അത് ആഘോഷിക്കാറില്ലെന്നും പറഞ്ഞ ഒരു സുഹുത്തിനോട് ഞാന്‍ പറഞ്ഞു. ജന്മദിനം ആഘോഷിക്കുക തന്നെ വേണം. കാരണം നീ ഭാഗ്യവാനായതുകൊണ്ടാണ് ഓരോ ജന്മദിനവും നിനക്കു ലഭിക്കുന്നത്. എന്റെ അടുത്ത പിറന്നാള്‍ എനിക്കേറ്റവും വേദനാജനകമായിരിക്കും. പക്ഷെ, കഴിഞ്ഞുപോയ മറ്റേതൊരു ജന്മദിനത്തേക്കാളും ഭംഗിയായി ഹൃദയത്തിനുള്ളില്‍ ഞാനതാഘോഷിക്കും.

എന്നോടു അനുകമ്പ കാണിച്ച എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞത്, എനിക്കു പരിചയം പോലുമില്ലാത്ത അദ്ദേഹത്തിന്റെ ഭാര്യ എനിക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്, വര്‍ഷങ്ങള്‍ക്കു മുന്‍പേ അവര്‍ ഉപേക്ഷിച്ച പഠനം പുനരാരംഭിച്ചുകൊണ്ടാണ് എന്നാണ്. എനിക്കു പരിചയമുള്ളതും അല്ലാത്തതുതമായ ഒരുപാട് പുരുഷന്മാര്‍, ഡേവിന്റെ ജീവിതത്തെ മാനിച്ചുകൊണ്ട് അവരുടെ കൂടുതല്‍ സമയം തങ്ങളുടെ കുടുംബത്തിനുവേണ്ടി മാറ്റി വെയ്ക്കുന്നുവത്രേ.

എല്ലായ്‌പ്പോഴും ഞാന്‍ വീഴാതെ എന്നെ താങ്ങി നിന്ന, ഇനിയുമെന്നും കൂടെ ഉണ്ടാകും എന്നുറപ്പുതരുന്ന എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഞാനെങ്ങനെയാണ് നന്ദി രേഖപ്പെടുത്തുക. എന്നില്‍ നിറഞ്ഞു കവിഞ്ഞ ശൂന്യതയില്‍നിന്ന്, മുന്നില്‍ നീണ്ടുകിടക്കുന്ന ശൂന്യമായ മാസങ്ങളില്‍ നിന്നും വര്‍ഷങ്ങളില്‍ നിന്നും, അവ ഉണര്‍ത്തുന്ന ഭയത്തില്‍ നിന്നും, ഒറ്റപ്പെടലില്‍ നിന്നും, എന്നെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരുന്നത് അവരുടെ മുഖങ്ങളാണ്. അവരോടുള്ള എന്റെ കൃതജ്ഞതയ്ക്ക്, സ്‌നേഹത്തിന് അതിരുകളില്ല.

ഡേവിന്റെ അഭാവത്തില്‍, അച്ഛനും മക്കളും തമ്മിലുള്ള ഇടപാടുകളെക്കുറിച്ച് ഞാനെന്റെ സുഹൃത്തിനോട് സംസാരിക്കുകയായിരുന്നു. ഡേവിനു പകരം അച്ഛന്റെ റോള്‍ നിലനിര്‍ത്താന്‍ ഞങ്ങള്‍ ഒരു പദ്ധതി ആസൂത്രണം ചെയ്തു. പക്ഷെ ഞാനദ്ദേഹത്തോട് പറഞ്ഞു: 'എനിക്ക് ഡേവിനെ തന്നെ വേണം എനിക്ക് Option A മാത്രം മതി. ഞാന്‍ കരയുന്നുണ്ടായിരുന്നു. അദ്ദേഹം എന്നെ ചേര്‍ത്തു പിടിച്ചിട്ടു പറഞ്ഞു. 'Option A നിലവില്‍ ലഭ്യമല്ല. അതുകൊണ്ട് നമുക്ക് Option B യില്‍ നിന്ന് ആവശ്യമുള്ളത് മാത്രം എടുക്കാം'.

ഡേവ് നിന്റെ ഓര്‍മ്മയെ മാനിച്ചുകൊണ്ടു പറയട്ടെ, നിന്റെ മക്കളെ അവരാഗ്രഹിക്കുന്ന, അവര്‍ഹിക്കുന്ന രീതിയില്‍ത്തന്നെ ഞാന്‍ വളര്‍ത്തും. അതിനെനിക്ക് ചെയ്യാന്‍ പറ്റുക Option B യില്‍ നിന്ന് ആവശ്യമുള്ളതൊക്കെ സ്വീകരിക്കുക എന്നതാണ്. 30 ദിവസത്തെ ദുഃഖാചരണം കഴിഞ്ഞെങ്കില്‍ കൂടിയും ഞാന്‍ എന്നും എന്നെന്നും Option A യ്ക്കു വേണ്ടി കരയും, വേദനിക്കും.

ബോണോ പാടിയതുപോലെ 'ദുഃഖത്തിന് അവസാനമില്ല.... സ്‌നേഹത്തിനും...'
I Love You Dave.....

(മൊഴിമാറ്റം: മനീഷ നാരായണ്‍) 

The Start-up of You: Adapt to the Future, Invest in Yourself, and Transform Your Career

The Start-up of You: Adapt to the Future, Invest in Yourself, and Transform Your Career Hardcover – February 14, 2012

Friday, August 14, 2015

കുട്ടികളാണ് ശരിക്കും വലിയവര്‍

കുട്ടികളാണ് ശരിക്കും വലിയവര്‍
ഡോ.വി.പി ഗംഗാധരന്‍
സഹജീവികളോടുള്ള അടുപ്പത്തിന്റെയും അനൗപചാരിക ഇടപെടലുകളുടെയും ഒക്കെ മനോഭാവത്തിന്റെ ആകെത്തുകയാണ് മനുഷ്യത്വം എന്ന് വിളിക്കുന്ന ഉന്നതമായ സാംസ്‌കാരിക മഹിമ. അത് കാണുന്നത് എപ്പോഴും കുട്ടികളിലാണ്. മുതിരുന്നതോടെ മനുഷ്യരില്‍ നിന്ന് കാര്യമായി വാര്‍ന്നു പോകുന്നതും ആ മാനവികതയുടെ മൂല്യങ്ങള്‍ തന്നെ..

ഒരു നാലു വയസ്സേ കാണൂ അവന്. അസുഖമായി ആശുപത്രിയിലെത്തിയിട്ട് ഒന്നു രണ്ടാഴ്ചയായി. എന്താ മോനേ.. ഭക്ഷണമൊക്കെ കഴിച്ചോ... എന്ന് അന്വേഷിച്ചപ്പോള്‍.. അവന്‍ കണ്ണടച്ചു കാണിച്ചു. ഒന്നും കഴിക്കുന്നില്ല ഡോക്ടറേ എന്ന് അമ്മയുടെ സങ്കടം. എന്തു പറ്റി..? ഭക്ഷണമൊക്കെ കഴിക്കണം.. എന്നാലല്ലേ അസുഖം മാറൂ..

അവന് എറണാകുളത്തെ ഭക്ഷണത്തിന്റെ രുചി പിടിക്കുന്നില്ല എന്നതാണ് പ്രശ്‌നം. മലപ്പുറത്താണ് അവന്റെ നാട്. അവിടെ നിന്ന് ഭക്ഷണം ഉണ്ടാക്കി എറണാകുളത്ത് കൊണ്ടു വരാന്‍ അത്രയെളുപ്പമല്ലല്ലോ! മലപ്പുറത്തെ ഭക്ഷണമൊക്കെ ഇവിടെയും കിട്ടുമല്ലോ എന്ന് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു, എനിക്ക് വീട്ടിലൊണ്ടാക്കണ ചോറൊക്കെ മതി ഡോക്ടറേ..

എങ്കില്‍ എനിക്കു കൊണ്ടു വന്ന ഭക്ഷണമുണ്ട്. അത് മോന്‍ കഴിച്ചോളൂ... ഞാന്‍ വേറേ കഴിച്ചോളാം...വെറുതേ പറഞ്ഞതാണെങ്കിലും അത് അവന് സമ്മതമായി.ഏതാണ്ട് രണ്ട് ദിവസമായി ഭക്ഷണമൊന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല അവന്‍. എന്തെങ്കിലും കഴിക്കാം എന്ന് കുഞ്ഞ് സമ്മതിച്ചതു തന്നെ അമ്മയ്ക്ക് വലിയ ആശ്വാസമായിരുന്നു. പറഞ്ഞതു പോലെ, എനിക്കായി കൊണ്ടു വന്ന ഭക്ഷണം കുറച്ചാണെങ്കിലും അവന്‍ കഴിക്കുകയും ചെയ്തു.

ആശുപത്രിയില്‍ സഹപ്രവര്‍ത്തകനായ ഡോ. ഇംതിഹാസുമായി കുട്ടികളെക്കുറിച്ചു സംസാരിച്ചപ്പോള്‍ ഇക്കാര്യം ഓര്‍മയില്‍ വന്നു. ഒരു കുട്ടിയായതു കൊണ്ടാണ് എന്റെ ഭക്ഷണം കഴിച്ചോളൂ എന്നു പറഞ്ഞപ്പോള്‍ അവന്‍ സമ്മതിച്ചത്. വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിച്ചാല്‍ മതി എന്ന് താത്പര്യമുള്ള ആളുകള്‍ ഒരുപാടുണ്ടാവും. പ്രത്യേകിച്ച് മുതിര്‍ന്നവരുടെ കൂട്ടത്തില്‍. എന്നാല്‍, അവരോട് ഇതാ എന്റെ പങ്ക് കഴിച്ചോളൂ, ഞാന്‍ വേറെ കഴിച്ചോളാം എന്ന് പറഞ്ഞാല്‍ താത്പര്യത്തോടെ സമ്മതിക്കാന്‍ ആരും തന്നെയുണ്ടാവില്ല.

ഇത് കുട്ടികളുടെ സ്വഭാവത്തിന്റെ ഒരു വലിയ മേന്മയാണ്. അവര്‍ക്ക് വലിയ ഔപചാരികതകളൊന്നും ഉണ്ടാവില്ല. ഭക്ഷണമായാലും കളിപ്പാട്ടമായാലും പുസ്തകമായാലും അവര്‍ക്ക് ഇഷ്ടപ്പെട്ടതു കണ്ടാല്‍ ചോദിക്കും. കൊടുത്താല്‍ വാങ്ങും. അത്രമേല്‍ താത്പര്യമുള്ളവര്‍ക്കേ അവര്‍ ഇത്തരം സാധനങ്ങള്‍ കൊടുക്കുകയുള്ളൂ.

ഡോ. ഇംതിഹാസ് കുട്ടികളുടെ സ്വഭാവവിശേഷങ്ങളെക്കുറിച്ച് പറഞ്ഞു. ചികിത്സയുടെ ഭാഗമായി കുട്ടികള്‍ക്ക് നല്‍കുന്ന മരുന്ന് പലപ്പോഴും മസ്തിഷ്‌കത്തിലേക്ക് എത്താറില്ല. പരിശോധനയില്‍ അത് കണ്ടെത്തിക്കഴിഞ്ഞാല്‍ തലച്ചോറിലേക്ക് മരുന്ന് എത്തിക്കുന്നതിനായി നട്ടെല്ലിലൂടെ മരുന്ന് കടത്തി വിടുന്ന ഒരു ചികിത്സാ രീതിയുണ്ട്. നാലോ അഞ്ചോ കുട്ടികളെ ഒരുമിച്ച് തീയേറ്ററില്‍ കയറ്റി ചെറിയ തോതില്‍ അനസ്തീഷ്യ കൊടുത്ത് മയക്കി വേദനയൊന്നും അറിയാത്ത വിധത്തിലാണ് മരുന്ന് നല്‍കുക. എന്നാലും, തീയേറ്ററില്‍ കയറുന്നതും കുത്തിവെപ്പ് എടുക്കുന്നതുമൊക്കെ അവര്‍ക്ക് ചിലപ്പോള്‍ കുറച്ച് അസ്വസ്ഥതയുണ്ടാക്കിയെന്നു വരാം.

എന്താണ് ചികിത്സ എന്നും എന്തിനാണെന്നും എങ്ങനെയാണെന്നും ഒക്കെയുള്ള വിവരങ്ങള്‍ കുട്ടികള്‍ക്ക് അറിയാം. എല്ലാം നേരത്തേ പറഞ്ഞു കൊടുത്തിട്ടുള്ളതാണ്. ചികിത്സ കഴിഞ്ഞ് ബോധം തെളിഞ്ഞാല്‍ അവര്‍ ആദ്യം ചോദിക്കുക അവന് എങ്ങനെയുണ്ടായിരുന്നു ഡോക്ടര്‍... അല്ലെങ്കില്‍ അവള്‍ക്ക് എങ്ങനെയുണ്ടായിരുന്നു... എന്നായിരിക്കും. കൂടെ ചികിത്സിച്ച കുട്ടികളുടെ വിശേഷങ്ങള്‍ ചോദിക്കാത്ത ഒറ്റ കുട്ടി പോലുമുണ്ടാകാറില്ല.

കൂടെയുള്ളയാളുടെ ചികിത്സ കഴിഞ്ഞിട്ടില്ലെങ്കില്‍ പറയും അവനെ അധികം വേദനിപ്പിക്കരുതു കെട്ടോ ഡോക്ടര്‍ എന്നൊക്കെ. കൂടെ ചികിത്സിച്ചവരുടെ വിശേഷങ്ങള്‍ ആദ്യം അന്വേഷിക്കുന്നത് കുട്ടികളാണ് എന്നല്ല, കുട്ടികള്‍ മാത്രമേ അത് അന്വേഷിക്കുകയുള്ളൂ എന്നതാണ് രസകരമായ കാര്യം.

കുട്ടികളുടെ മനസ്സ് നിഷ്‌കളങ്കമാണ്. സുതാര്യമാണ്. അവര്‍ക്ക് ഒന്നും ഒളിച്ചു വെയ്ക്കാനുണ്ടാവാറില്ല. അവരുടെ പെരുമാറ്റങ്ങള്‍ തികച്ചും സ്വാഭാവികമായിരിക്കും. ഒട്ടും ഫോര്‍മാലിറ്റി ഉണ്ടാവില്ല. എന്നാല്‍, ആളുകള്‍ മുതിരുന്നതോടെ ആ നിഷ്‌കളങ്കതയുടെയും സുതാര്യതയുടെയും സ്ഥാനത്ത് വലിയ സ്വാര്‍ഥതയും മസിലുപിടിത്തമുള്ള വലിയ ഔപചാരികതകളും വക്രബുദ്ധിയുമൊക്കെ വളര്‍ന്നെത്തിയിരിക്കും.

ഇക്കഴിഞ്ഞ ശനിയാഴ്ചഎട്ടാം തീയതി എന്റെ പിറന്നാളായിരുന്നു. അത് പറഞ്ഞപ്പോള്‍, വാര്‍ഡിലുണ്ടായിരുന്ന ഒരു കുട്ടി തീരെ ചെറിയ കുട്ടിയല്ല അവള്‍ക്കൊരു 1415 വയസ്സുണ്ട്. രഹസ്യമായി വന്നു പറഞ്ഞു ഡോക്ടറേ എനിക്കൊരു ചെറിയ കഷണം കേക്കും ഒരു ഗ്ലാസ് പായസവും കൊെണ്ടത്തരണം കേട്ടോ എന്ന്. അങ്ങനെ പറയാനുള്ള അവളുടെ ആ നിഷ്‌കളങ്കതയാണ് എന്റെ മനസ്സു നിറച്ചത്.

കുട്ടികളെ നമ്മള്‍ പറഞ്ഞു പഠിപ്പിക്കുന്നതു തന്നെ ആരുടെ കൈയില്‍ നിന്നും ഒന്നും വാങ്ങി കഴിക്കരുത്, ആരോടും വെറുതേ വര്‍ത്തമാനം പറയാന്‍ പോകരുത് എന്നൊെക്കയല്ലേ! സ്വന്തം കാര്യം നോക്കാന്‍ പഠിക്കണം എന്ന് കുഞ്ഞുങ്ങളെ പഠിപ്പിക്കുമ്പോള്‍ അതിനൊപ്പം വളരെ നിഗൂഢമായി നാം പഠിപ്പിക്കുന്നത് മറ്റാരുടെയും ഒരു കാര്യത്തിലും ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നു കൂടിയാണല്ലോ.

സഹജീവികളോടുള്ള ആ അടുപ്പത്തിന്റെയും അനൗപചാരിക ഇടപെടലുകളുടെയും ഒക്കെ മനോഭാവത്തിന്റെ ആകെത്തുകയാണ് മനുഷ്യത്വം എന്ന് നാം വിളിക്കുന്ന ഉന്നതമായ സാംസ്‌കാരിക മഹിമ. അത് കാണുന്നത് എപ്പോഴും കുട്ടികളിലാണ്. മുതിരുന്നതോടെ മനുഷ്യരില്‍ നിന്ന് കാര്യമായി വാര്‍ന്നു പോകുന്നതും ആ മാനവികതയുടെ മൂല്യങ്ങള്‍ തന്നെ.

യേശു ക്രിസ്തുവും മഹാത്മാഗാന്ധിയും മദര്‍ തെരേസയും മുതല്‍ എ.പി.ജെ. അബ്ദുള്‍ കലാം വരെ മനുഷ്യകുലത്തിന്റെ ആചാര്യ സ്ഥാനത്ത് നാം ആദരിക്കുന്ന മഹിത വ്യക്തിത്വങ്ങളൊക്കെ കുട്ടികളോട് പ്രത്യേക താത്പര്യത്തോടെ ഇടപഴകിയിരുന്നത് അതു കൊണ്ടായിരിക്കാം.

Tuesday, August 11, 2015

ആദിത്യകിരണങ്ങള്‍ അഞ്ജനമെഴുതും

ആദിത്യകിരണങ്ങള്‍ അഞ്ജനമെഴുതും
അകക്കണ്ണുമായൊരമ്മ... കണ്ണില്‍
ആയിരം കടലുള്ളൊരമ്മ
അമ്മ യശോദ ചൊല്ലുന്നു കണ്ണാ..
അസുരവധം നിന്റെ ധര്‍മ്മം

അന്നവും അറിവും പകര്‍ന്നു തന്നു.. ഈ
അമ്മത്തണലില്‍ നീ വളര്‍ന്നു..
പല പല രൂപത്തില്‍ കലിയാകുമധര്‍മ്മത്തെ
പരലോകം ചേര്‍ക്കുന്ന കണ്ണാ.... നിന്റെ
പാട്ടിനു കൂട്ടൊരു പാഴ്മുളം തണ്ട്
(ആദിത്യകിരണങ്ങള്‍)

കര്‍മ്മവും വഴിയും തെളിച്ചു തന്നു.. ആ
കൈവിരല്‍ത്തുമ്പില്‍ നീ നടന്നു
മഥുരയ്ക്കു തേരേറിപ്പോകുന്നൊരമ്പാടി
മഴമുകിലാമെന്റെ കണ്ണാ...കണ്ണാ...നിന്റെ
മൗനത്തിന്‍ കൂട്ടിനായ് അമ്മയുമുണ്ട്
(ആദിത്യകിരണങ്ങള്‍) 

Emotional - Leonard Mlodnow

  We’ve all been told that thinking rationally is the key to success. But at the cutting edge of science, researchers are discovering that  ...