| ആദിത്യകിരണങ്ങള്‍ അഞ്ജനമെഴുതും | |
| അകക്കണ്ണുമായൊരമ്മ... കണ്ണില്‍ | |
| ആയിരം കടലുള്ളൊരമ്മ | |
| അമ്മ യശോദ ചൊല്ലുന്നു കണ്ണാ.. | |
| അസുരവധം നിന്റെ ധര്‍മ്മം | |
| അന്നവും അറിവും പകര്‍ന്നു തന്നു.. ഈ | |
| അമ്മത്തണലില്‍ നീ വളര്‍ന്നു.. | |
| പല പല രൂപത്തില്‍ കലിയാകുമധര്മ്മത്തെ | |
| പരലോകം ചേര്‍ക്കുന്ന കണ്ണാ.... നിന്റെ | |
| പാട്ടിനു കൂട്ടൊരു പാഴ്മുളം തണ്ട് | |
| (ആദിത്യകിരണങ്ങള്‍) | |
| കര്‍മ്മവും വഴിയും തെളിച്ചു തന്നു.. ആ | |
| കൈവിരല്‍ത്തുമ്പില്‍ നീ നടന്നു | |
| മഥുരയ്ക്കു തേരേറിപ്പോകുന്നൊരമ്പാടി | |
| മഴമുകിലാമെന്റെ കണ്ണാ...കണ്ണാ...നിന്റെ | |
| മൗനത്തിന് കൂട്ടിനായ് അമ്മയുമുണ്ട് | |
| (ആദിത്യകിരണങ്ങള്‍) |
Tuesday, August 11, 2015
ആദിത്യകിരണങ്ങള്‍ അഞ്ജനമെഴുതും
Subscribe to:
Post Comments (Atom)
Emotional - Leonard Mlodnow
We’ve all been told that thinking rationally is the key to success. But at the cutting edge of science, researchers are discovering that ...
-
Father, it's too late for making up with you The time for debates on honour is over now You won, didn't you? You left me witho...
-
സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും!!!! ഒന്നാം കൊമ്പത്ത് വന്നിരുന്നന്നൊരു പുന്നാരക്കിളി ചോദിച്...
-
"അത്രമേല്‍ പ്രാണനും പ്രാണനായ് നിന്ന നീ യാത്ര പറയാതെ പോയതുചിതമോ? വിണ്ണില്‍ വെളിച്ചമെഴുതി നിന്നീടുമോ കണ്ണിലൊരുകുറി കൂടി ക്ഷണപ്രഭേ?...
No comments:
Post a Comment