Monday, September 21, 2015

മൊയ്തീൻ അറിയുന്നുണ്ടോ, കാഞ്ചനമാലയ്ക്കു സന്തോഷമാണ്


മൊയ്തീൻ അറിയുന്നുണ്ടോ, കാഞ്ചനമാലയ്ക്കു സന്തോഷമാണ്
by
സ്വന്തം ലേഖകൻ 


kanchanamala-parvathy
കാഞ്ചനമാല, പാര്‍വതി മേനോന്‍
കാഞ്ചനമാല
എന്നു നിന്റെ മൊയ്തീൻ എന്ന സിനിമ കണ്ട് കണ്ണു നിറഞ്ഞിറങ്ങിയവർക്ക് അതൊരു സംഭവകഥയാണെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. മൊയ്തീനിന്റെയും കാഞ്ചനമാലയുടെയും അനശ്വര പ്രണയം അഭ്രപാളിയിലെത്തിയപ്പോൾ യഥാർഥ കാഞ്ചനമാല ദൂരെ ഒരിടത്തിരുന്ന് ഉള്ളിലെ പ്രണയത്തിന്റെ വേദന കടിച്ചമർത്തി സന്തോഷിക്കുകയാണ്.
സിനിമ നല്ലതാണെന്നും ആളുകള്‍ക്ക് ഇഷ്ടപ്പെട്ടെന്നും കേള്‍ക്കുന്നതില്‍ അവർക്ക് സന്തോഷമുണ്ട്. പക്ഷേ അവർ ചിത്രം തിയറ്ററില്‍ പോയി കാണില്ല. കാഞ്ചനമാലയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. അറുപതുകളില്‍ മലബാറില്‍ കോളിളക്കം സൃഷ്ടിച്ച മൊയ്തീന്‍ - കാഞ്ചനമാല പ്രണയകഥയിലെ നായിക ഇന്നും അവരുടെ കാത്തിരിപ്പു തുടരുകയാണ്.
മുക്കത്ത് സുല്‍ത്താന്‍ എന്ന് അറിയപ്പെട്ടിരുന്ന വി പി ഉണ്ണിമൊയ്തീന്‍ സാഹിബിന്റെ മകന്‍ മൊയ്തീനും രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന മുക്കത്തെ ഹിന്ദു പ്രമാണിയായിരുന്ന കൊറ്റങ്ങല്‍ അച്യുതന്റെ മകള്‍ കാഞ്ചനമാലയുമാണ് ഈ പ്രണയകഥയിലെ നായകനും നായികയും. 1960 കാലഘട്ടത്തെ വീണ്ടും ആവിഷ്‌കരിച്ചുകൊണ്ടാണ് സിനിമയ്ക്ക് പശ്ചാത്തലമൊരുക്കിയിരിക്കുന്നത്.
മൊയ്തീന്‍ ആയി പൃഥ്വിരാജ് എത്തിയപ്പോള്‍ കാഞ്ചനമാലയുടെ വേഷം ചെയ്തത് പാര്‍വതി മേനോന്‍ ആണ്. നവാഗതനായ ആര്‍.എസ് വിമല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇതേ പ്രണയം ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന ഡോക്യുമെന്റിലൂടെ വിമല്‍ പ്രേക്ഷകരിലെത്തിച്ചിരുന്നു. അന്ന് തൊട്ടുള്ള ആഗ്രഹമാണ് ഈ കഥ സിനിമയാക്കണമെന്നതും.

No comments:

Emotional - Leonard Mlodnow

  We’ve all been told that thinking rationally is the key to success. But at the cutting edge of science, researchers are discovering that  ...