Tuesday, April 26, 2011

ഓടക്കുഴലേ ഓടക്കുഴലേ

എം ജി രാധാകൃഷ്ണന്‍/ഓ എന്‍ വി കുറുപ്പ്

ഓടക്കുഴലേ ഓടക്കുഴലേ
ഓമനത്താമരക്കണ്ണന്റെ ചുംബന-
പ്പൂമധു നുകര്‍ന്നവളെ ...
രാഗിണി നീയനുരാഗിണി മറ്റൊരു
രാധയോ...രുഗ്മിണിയോ...
(ഓടക്കുഴലേ...)

എത്ര മധുമയ ചുംബനപുഷ്പങ്ങള്‍
ചാർത്തിച്ചു നിന്നെ കണ്ണന്‍ ..
എത്ര മധുമയ ചുംബനപുഷ്പങ്ങള്‍
ചാർത്തിച്ചു നിന്നെ കണ്ണന്‍ ..
ആനന്ദഭൈരവി രാഗനിലാവായ് നിന്‍
ആത്മാവലിഞ്ഞൊഴുകി...ആത്മാവലിഞ്ഞൊഴുകി...
(ഓടക്കുഴലേ...)

കണ്ണന്റെ കൈയിലെ പുല്ലാങ്കുഴലില്‍ നീ
പുണ്യവതിയല്ലോ....
കണ്ണന്റെ കൈയിലെ പുല്ലാങ്കുഴലില്‍ നീ
പുണ്യവതിയല്ലോ....
മോഹനരാഗ സുധാരസത്തിന്നായ് നീ
ദാഹിച്ചു നില്‍ക്കയല്ലോ....
നീ ദാഹിച്ചുനില്‍ക്കയല്ലോ
(ഓടക്കുഴലേ...)

പൊന്നംഗുലികളാൽ നിന്‍ കണ്ണുപൊത്തുമ്പോൾ
നിന്നെ തഴുകിടുമ്പോള്‍
പൊന്നംഗുലികളാൽ നിന്‍ കണ്ണുപൊത്തുമ്പോൾ
നിന്നെ തഴുകിടുമ്പോള്‍
നീലാംബരീരാഗ നീഹാരശീകര-
മാലകള്‍ നീ അണിവൂ...
മാലകള്‍ നീ അണിവൂ...
(ഓടക്കുഴലേ...)

Emotional - Leonard Mlodnow

  We’ve all been told that thinking rationally is the key to success. But at the cutting edge of science, researchers are discovering that  ...