Monday, February 27, 2012

മാളികമുറ്റത്തേ (കാല്‍പ്പാടുകള്‍ )

മാളികമുറ്റത്തെ മാവിനെ മോഹിച്ചു
മാടത്തിന്‍ മുറ്റത്തെ പൂമുല്ല.. പൂമുല്ല...
(മാളികമുറ്റത്തെ...)

ആരാരും കാണാതെ ആരോടും ചൊല്ലാതെ
ആയിരം പൂക്കളാല്‍ പൂജിച്ചു
ആ മാറില്‍ ചുറ്റുവാന്‍ ദാഹിച്ചു
ആ മാറില്‍ ചുറ്റുവാന്‍ ദാഹിച്ചു...
(മാളികമുറ്റത്തെ...)

കതിരോനറിഞ്ഞീല കാറ്റും അറിഞ്ഞീല
കല്‍ക്കണ്ട മാവും അറിഞ്ഞീല
കൈ നീട്ടി തേന്‍മാവിന്‍ കാലില്‍ പിടിക്കുവാന്‍
കാട്ടിലെ മുല്ലയ്ക്ക് വ്യാമോഹം
കേട്ടാല്‍ ഞെട്ടുന്ന വ്യാമോഹം... ആരും
കേട്ടാല്‍ ഞെട്ടുന്ന വ്യാമോഹം...
(മാളികമുറ്റത്തെ...)

മാവിനും മുല്ലയ്ക്കും മദ്ധ്യേ ഉണ്ടൊരു
മാനം മുട്ടുന്ന മുള്‍വേലി
തൊട്ടുകൂടായ്മയും തീണ്ടലും കൂടി
കെട്ടിപ്പടുത്തൊരു മുള്‍വേലി....

Monday, February 13, 2012

അപ്പോഴെ ഞാന്‍ (ക്രിസ്തുമസ്‌ രാത്രി ) - പി ഭാസ്ക്കരൻ, കമുകറ,എ പി കോമള

അപ്പോഴെ ഞാൻ പറഞ്ഞീലേ
പ്രേമം കയ്പ്പാണു നെല്ലിക്ക പോലെ

കാഞ്ഞിരക്കുരുവാണു മുന്നേ
നല്ല കൽകണ്ടമാണതു പിന്നെ
വീഴുന്ന കണ്ണീരിൻ ഉപ്പും പിന്നെ
വിരഹത്തിൻ കയ്പ്പും ചവർപ്പും (അപ്പോഴെ..)

അപ്പോഴെ ഞാനറിഞ്ഞല്ലോ
ചൊല്ലും ഇപ്പുതുവേദാന്തമാകെ
വിണ്ണിലെക്കനികളെക്കാളും മണ്ണിൻ
നെല്ലിക്കയാണെനിക്കിഷ്ടം
മറ്റെന്തിനെക്കാളുമിഷ്ടം
ഇതിൽ മറ്റുള്ളോർക്കെന്തുണ്ടു നഷ്ടം ? (അപ്പോഴെ..)

ആപത്തിൻ പുഴകളിൽ വീഴും -- പൊങ്ങും
അപവാദച്ചുഴിയിൽ നാം താഴും
കണ്ണീരാൽ നാദ്യത്തിലോളം
പിന്നെ കല്യാണസംഗീതമേളം

അപ്പോഴെ നാമറിഞ്ഞല്ലോ
പ്രേമം കയ്പാണു നെല്ലിക്കപോലെ

Emotional - Leonard Mlodnow

  We’ve all been told that thinking rationally is the key to success. But at the cutting edge of science, researchers are discovering that  ...