Saturday, July 09, 2011

എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ...

ചിത്രം : നസീമ
സംഗീതം : ജോണ്‍സണ്‍
ഗാനരചന: പി ഭാസ്ക്കരന്‍
ആലാപനം : എസ് ജാനകി

എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ...
എന്നാര്‍ദ്ര നയനങ്ങള്‍ തുടച്ചില്ലല്ലോ....?
എന്നാത്മവിപഞ്ചിക തന്ത്രികള്‍ മീട്ടിയ...
സ്പന്ദനഗാനമൊന്നു കേട്ടില്ലല്ലോ....?

അറിയാതെ അവിടുന്നെന്‍ അടുത്തു വkന്നു
അറിയാതെ തന്നെയെന്നകത്തു വന്നു
ജീവന്റെ ജീവനില്‍ സ്വപ്നങ്ങള്‍ വിരിച്ചിട്ട
പൂവണി മഞ്ചത്തില്‍ ഭവാനിരുന്നു....

നിന്‍ ശ്വേതമകറ്റാനെന്‍ സുന്ദരസങ്കല്‍പം
ചന്ദനവിശറി കൊണ്ടു വീശിയെന്നാലും
വിധുരയാമെന്നുടെ നെടുവീര്‍പ്പിന്‍ ചൂടിനാല്‍
ഞാന്‍ അടിമുടിപൊള്ളുകയായിരുന്നു...

No comments:

Emotional - Leonard Mlodnow

  We’ve all been told that thinking rationally is the key to success. But at the cutting edge of science, researchers are discovering that  ...