Sunday, October 23, 2011

കാണാ മുള്ളാല്‍ (സാള്‍ട്ട് ആന്റ് പെപ്പര്‍ )

Musician Bijibal ബിജിബാല്‍
Lyricist(s) Santhosh Varma സന്തോഷ് വര്‍മ്മ
Year 2011
Singer(s) Shreya Ghoshal,Ranjith Govind

കാണാമുള്ളാല്‍ ഉള്‍ നീറും നോവാണനുരാഗം
നോവുമ്പോഴും തേനൂറും സുഖമാണനുരാഗം
എന്നില്‍ നീ, നിന്നില്‍ ഞാനും പതിയെ,
പതിയെ അതിരുകളുരുകി അലിയേ

ഏറെദൂരെയെങ്കില്‍ നീ എന്നുമെന്നെയോര്‍ക്കും
നിന്നരികില്‍ ഞാനണയും കിനാവിനായ്‌ കാതോര്‍ക്കും
വിരഹമേ...ആ ആ
വിരഹമേ നീയുണ്ടെങ്കില്‍ പ്രണയം പടരും
സിരയിലൊരു തീയലയായ്‌...
(കാണാ മുള്ളാല്‍ )

നീരണിഞ്ഞു മാത്രം വളരുന്ന വല്ലിപോലെ
മിഴിനനവില്‍ പൂവണിയും വസന്തമാണനുരാഗം
കദനമേ...
കദനമേ നീയില്ലെങ്കില്‍ പ്രണയം തളരും
വെറുതെയൊരു പാഴ്കുളിരായ്‌...

No comments:

Emotional - Leonard Mlodnow

  We’ve all been told that thinking rationally is the key to success. But at the cutting edge of science, researchers are discovering that  ...