Monday, December 12, 2011

ഓത്തുപള്ളയിലന്നുനമ്മള്‌ പോയിരുന്ന കാലം

Othupalliyil (Thenthulli)
ഓത്തുപള്ളിയില്‍ (തേന്‍ തുള്ളി )

K Raghavan കെ രാഘവന്‍
Lyricist(s) PT Abdurahiman പി ടി അബ്ദുറഹ്‌മാന്‍
Year 1979
Singer(s) VT Murali വി ടി മുരളി


ഓത്തുപള്ളയിലന്നുനമ്മള്‌ പോയിരുന്ന കാലം
ഓര്‍ത്തകണ്ണീര്‍ വാര്‍ത്തുനില്‍ക്കയാണ്‌ നീലമേഘം
കോന്തലക്കല്‌ നീയെനിക്കായി കെട്ടിയ നെല്ലിക്ക
കണ്ടുചൂരല്‌ വീശിയില്ലേ നമ്മുടെ മൊല്ലാക്ക

പാഠപുസ്‌തകത്തില്‍ മയില്‍പ്പീലിവെച്ചുകൊണ്ട്‌
പീലിപെറ്റ്‌ കൂട്ടുമെന്ന്‌ നീപറഞ്ഞ്‌ പണ്ട്‌
ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്ന്‌
ഇപ്പൊഴാ കഥകളേനീ അപ്പടീമറന്ന്‌

കാട്ടിലെ കൊളാമ്പിപ്പൂക്കള്‍ നമ്മളെ വിളിച്ച്‌
കാറ്റുകേറും കാട്ടിലെല്ലാം നമ്മളും കുതിച്ച്‌
കാലമാമിലഞ്ഞിയെത്ര പൂക്കളെ കൊഴിച്ച്‌
കാത്തിരിപ്പും മോഹവും ഇന്നെങ്ങനെ പിഴച്ച്‌

ഞാനൊരുത്തന്‍ നീയൊരുത്തി നമ്മള്‍ രണ്ടിടക്ക്‌
വേലികെട്ടാന്‍ ദുര്‍വിധിക്ക്‌ കിട്ടിയോ മിടുക്ക്‌
എന്റെ കണ്ണുനീരുതീര്‍ത്ത കായലിലിഴഞ്ഞ്‌
നിന്റെ കളിത്തോണി നീ പോകുമോ തുഴഞ്ഞ്‌

No comments:

Emotional - Leonard Mlodnow

  We’ve all been told that thinking rationally is the key to success. But at the cutting edge of science, researchers are discovering that  ...